SignIn
Kerala Kaumudi Online
Tuesday, 16 June 2026 1.24 AM IST

'അമ്മായിയമ്മ  മരിച്ചിട്ട്  ഒരു  മാസം  ആയിട്ടേ  ഉള്ളൂ'; ചിത്രങ്ങൾ  പങ്കുവച്ചതിന് പിന്നാലെ നവ്യ നായർക്കെതിരെ വിമർശനം

READ ENGLISH VERSION
navya-nair

വിഷുദിനാഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിന് പിന്നാലെ നടി നവ്യ നായർക്ക് വിമർശനം. ചിത്രങ്ങൾക്ക് താഴെ വിമർശനുമായി നിരവധി പേരാണ് എത്തുന്നത്. അടുത്തിടെയാണ് നവ്യയുടെ ഭർത്താവിന്റെ മാതാവ് മരിച്ചത്. പിന്നാലെ സോഷ്യൽ മീഡിയയിൽ നവ്യ പങ്കുവച്ച കുറിപ്പും ശ്രദ്ധേയമായിരുന്നു. ഇതിനെ ചൊല്ലിയാണ് വിമർശനം ഉയരുന്നത്. അമ്മായിയമ്മ മരിച്ചിട്ട് ഒരുമാസം പോലും ആയില്ലെന്നും എന്നിട്ട് എങ്ങനെ ഇങ്ങനെ ആഘോഷിക്കുന്നുവെന്നുമാണ് പലരും ചോദിക്കുന്നത്.

'അമ്മായിയമ്മ മരിച്ചിട്ട് ഒരു മാസം ആയിട്ടേ ഉള്ളൂ, ഇവർക്കൊക്കെ ആഘോഷിക്കാലോ', 'ചേച്ചി ഭർത്താവിന്റെ അമ്മ മരിച്ചത് അടുത്തല്ലേ? അപ്പോൾ ഇങ്ങനെ ആഘോഷിക്കാമോ? എനിക്ക് നിങ്ങളുടെ രീതി അറിയില്ല അതുകൊണ്ടാണ് ചോദിച്ചത്'. 'ആ കൊച്ചിന്റെ അച്ഛമ്മ അല്ലേ കുറച്ചുദിവസം മുൻപേ മരിച്ചത്. എന്നിട്ടാണോ ആഘോഷം', 'ആരെങ്കിലും മരിച്ചാൽ നമ്മുടെ പാരമ്പര്യം അനുസരിച്ച് നമ്മൾ ഒരു വർഷം കഴിയാതെ ആഘോഷിക്കാറില്ലല്ലോ' - ഇങ്ങനെ പോകുന്നു കമന്റുകൾ.

A post shared by Navya Nair (@navyanair143)


Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NAVYANAIR, VISHU, PIC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY