SignIn
Kerala Kaumudi Online
Wednesday, 10 June 2026 8.27 AM IST

സൂര്യയ്‌ക്ക് നായികയായി നസ്രിയ,​ സുധ കൊങ്കര ചിത്രത്തിൽ ഒപ്പം ദുൽഖറും

READ ENGLISH VERSION
surya

സുരറൈ പോട്ര് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ദേശീയ അവാര്‍ഡ് ജേതാക്കളായ സൂര്യയും സുധ കൊങ്കരയും വീണ്ടുമൊന്നിക്കുന്നു. സൂര്യയുടെ 43ാമത് ചിത്രമാണിത്. ഇതുവരെ പേരിടാത്ത ചിത്രത്തിന് #surya43 എന്നാണ് ടാഗ് ലൈന്‍ കൊടുത്തിരിക്കുന്നത്. മലയാളികളുടെ പ്രിയതാരം നസ്രിയയാണ് ചിത്രത്തില്‍ സൂര്യയുടെ നായികയായി എത്തുന്നത്.

കൂടാതെ മലയാളത്തില്‍ നിന്നും ദുല്‍ഖര്‍ സല്‍മാനും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട് എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. സുധ കൊങ്കരയുടെ കൂടെ സംവിധായകന്‍ നളന്‍ കുമാരസ്വാമിയും തിരക്കഥയില്‍ പങ്കാളിയാകുന്നുണ്ട്. ജി. വി പ്രകാശ്കുമാറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സൂര്യയുടെ നിര്‍മ്മാണ കമ്പനിയായ 2ഡി എന്റെര്‍ടൈന്‍മെന്റ് ആണ് ചിത്രം നിര്‍മ്മിക്കാനൊരുങ്ങുന്നത്.

അതേസമയം ശിവ സംവിധാനം ചെയ്യുന്ന കങ്കുവ എന്ന ചിത്രത്തിലാണ് സൂര്യ ഇപ്പോൾ അഭിനയിക്കുന്നത്. ബോബി ഡിയോൾ, ദിഷ പതാനി എന്നിവരാണ് മറ്റുതാരങ്ങൾ. പത്ത് ഭാഷകളിലായാണ് കങ്കുവ പ്രദർശനത്തിനെത്തുന്നത്. ചിത്രത്തിന്റെ റിലീസ് അടുത്ത വർഷമുണ്ടാകുമെന്നാണ് റിപ്പോർ‌ട്ടുകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SURYA, DQ, NASRIYA, TAMIL, MOVIE, SUDHA KONKARA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY