SignIn
Kerala Kaumudi Online
Thursday, 01 October 2026 5.11 AM IST

സമാധാന പുസ്തകം 19ന് തുറക്കും

samadhana-pusthakam

യോഹാൻ,നെബീഷ്, ധനുഷ്,ഇർഫാൻ, ശ്രീ ലക്ഷ്മി,ട്രിനിറ്റി തുടങ്ങി നിരവധി പുതുമുഖ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി രവീഷ് നാഥ് സംവിധാനം ചെയ്യുന്ന സമാധാന പുസ്തകം ജൂലായ് 19ന് പ്രദർശനത്തിന്.സിജു വിൽസൻ, ജെയിംസ് ഏലിയ,മാത്യു തോമസ്, മേഘനാഥൻ,വി. കെ. ശ്രീരാമൻ,പ്രമോദ് വെളിയനാട്,ദിലീപ് മേനോൻ,ലിയോണ ലിഷോയ്,വീണ നായർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.ജോ & ജോ, 18 പ്ലസ് എന്നീ ചിത്രങ്ങളുടെ തിരക്കഥ പങ്കാളിയാണ് രവീഷ് നാഥിന്റെ ആദ്യ സംവിധാന സംരംഭമാണ് സമാധാന പുസ്തകം. കഥ, തിരക്കഥ, സംഭാഷണം എഡിജെ,രവീഷ് നാഥ്, സി .പി ശിവൻ,ഛായാഗ്രഹണം സതീഷ് കുറുപ്പ്,ഗാനരചന-സന്തോഷ് വർമ്മ,ജിസ് ജോയി, ടിറ്റോ പി. തങ്കച്ചൻ, സംഗീതം ഫോർ മ്യൂസിക്സ്, എഡിറ്റിംഗ് ചമൻ ചാക്കോ, സിഗ്മ സ്റ്റോറീസിന്റെ ബാനറിൽ നിസാർ മംഗലശേരി ആണ് നിർമ്മാണം. പി .ആർ. ഒ എ .എസ് ദിനേശ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY