SignIn
Kerala Kaumudi Online
Sunday, 14 June 2026 4.49 AM IST

'ആർ' ​നായി​കമാരുടെ ഗോഡ് ഫാദർ, 'പി'യുടെയും

bharathiraja

'​പി​"​ ​എ​ന്നാ​ൽ​ ​പ്രി​യ​ ​മ​ണി​ .​'​വി​"​ ​എ​ന്നാ​ൽ​ ​വി​ജ​യ​ശാ​ന്തി.​ ​ത​മി​ഴ് ​സി​നി​മാ​ലോ​ക​ത്തേ​ക്ക് ​ഇ​രു​വ​രെ​യും​ ​കൈ​പി​ടി​ച്ച് ​ക​യ​റ്റി​യ​ത് ​സാ​ക്ഷാ​ൽ​ ​സം​വി​ധാ​യ​ക​ൻ​ ​പി.​ ​ഭാ​ര​തി​രാ​ജ. 'എ​വ​രെ​ ​അ​ത്താ​ഗ​ഡു​ ​"എ​ന്ന​ ​തെ​ലു​ങ്ക് ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​മ​ല​യാ​ളി​യാ​യ​ ​പ്രി​യ​മ​ണി​യു​ടെ​ ​അ​ര​ങ്ങേ​റ്റം.​ ​എ​ന്നാ​ൽ​ ​'​ക​ൺ​ക​ൾ​ ​കാ​ൽ​ ​തു​ടൈ​പ്പ​ത്"​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​ഗം​ഭീ​ര​ ​ത​മി​ഴ് ​ചു​വ​ടു​വ​യ്‌​പ്.​ ​ഭാ​ര​തി​രാ​ജ​ ​ആ​യി​രു​ന്നു​ ​സം​വി​ധാ​നം.'​പ​രു​ത്തി​വീ​ര​ൻ​"​ ​എ​ന്ന​ ​ത​മി​ഴ് ​ചി​ത്ര​ത്തി​ലൂ​ടെ​ ​പ്രി​യ​മ​ണി​ ​മി​ക​ച്ച​ ​ന​ടി​ ​എ​ന്ന​ ​ദേ​ശീ​യ​ ​അം​ഗീ​കാ​ര​വും​ ​നേ​ടി.


'കി​ല്ലാ​ടി​ ​കൃ​ഷ്ണേ​ന്ദു​ "​എ​ന്ന​ ​ ചി​ത്ര​ത്തി​ലൂ​ടെ​ ​തെ​ലു​ങ്കി​ൽ​ ​ചു​വ​ടു​വ​ച്ച​ ​വി​ജ​യ​ശാ​ന്തി​ ​ക്ളി​ക്കാ​യ​ത് ​ത​മി​ഴിൽ. 'ക​ല്ലു​ക്ക​ൾ​ ​ഈ​രം​ "​എ​ന്ന​ ​ഭാ​ര​തി​രാ​ജ​ ​ചി​ത്രം സംവിധാനം ചെയ്തത് ഭാരതിരാജ​ .​ ​വി​ജ​യ​ശാ​ന്തി​ ​പി​ന്നീ​ട് ​'​ആ​ക്‌​ഷ​ൻ​ ​ലേ​ഡി​​​"​ ​ആ​യി​ ​മാ​റി​ .' ​R​"​ ​നാ​യി​ക​മാ​രു​ടെ​ ​ഗോ​ഡ്‌​ഫാ​ദ​ർ​ ​ആ​ണ് ​ഭാ​ര​തി​രാ​ജ.​ ​വെ​ള്ളി​ത്തി​ര​യി​ൽ​ ​ഭാ​ര​തി​രാ​ജ​ ​പ​രി​ച​യ​പ്പെ​ടു​ത്തി​യ​ ​ഒ​ട്ടു​മി​ക്ക​ ​നാ​യി​ക​മാ​രു​ടെ​ ​ആ​ദ്യ​ ​അ​ക്ഷ​രം​ ​'​R​"​ ​എ​ന്ന​ ​അ​ക്ഷ​ര​ത്തി​ൽ​ ​തു​ട​ങ്ങു​ന്നു.​ ​ഭാ​ര​തി​രാ​ജ​ ​ക​ണ്ടെ​ത്തി​യ​ ​ന​ടി​മാ​രി​ൽ​ ​ഭൂ​രി​ഭാ​ഗം​ ​പേ​രും​ ​പി​ന്നീ​ട് ​തെ​ന്നി​ന്ത്യ​ൻ​ ​സി​നി​മ​യി​ലെ​ ​സൂ​പ്പ​ർ​ ​നാ​യി​ക​മാ​രാ​യി​ ​മാ​റു​ക​യും​ ​ചെ​യ്തു.​ ​മ​ൺ​വാ​സ​നൈ​യി​ലൂ​ടെ​ ​ആ​ശ​ ​കേ​ളു​ണ്ണി​ ​രേ​വ​തി​യാ​യി.​ ​അ​ലൈ​ക​ൾ​ ​ഓ​യ്വ​തി​ലൈ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​ഉ​ദ​യ​ച​ന്ദ്രി​ക,​ ​രാ​ധ​ ​എ​ന്ന​ ​താ​ര​മാ​യി​ ​പി​റ​ന്നു.​ ​മു​ത​ൽ​ ​മ​ര്യാ​ദൈ​യി​ലൂ​ടെ​ ​സാഷ സെ​ൽ​വ​രാ​ജ് ​ര​ഞ്ജി​നി​ ​ആ​യി.​ ​ക​ട​ലോ​ര​ ​ക​വി​തൈ​ക​ൾ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​ജോ​സ​ഫൈ​ൻ​ ​'​രേ​ഖ​"​ ​എ​ന്ന​ ​പേ​ര് ​സ്വീ​ക​രി​ച്ചു.​ത​മി​ഴി​ലെ​ ​എ​ക്കാ​ല​ത്തെ​യും​ ​മി​ക​ച്ച​ ​ന​ടി​മാ​രി​ൽ​ ​ഒ​രാ​ളാ​യ​ ​രാ​ധി​ക​ ​ശ​ര​ത്‌​കു​മാ​റി​നെ​ ​'​കി​ഴ​ക്കേ​പോ​കും​ ​രെ​യി​ൽ​"​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​ഭാ​ര​തി​രാ​ജ​ ​കൈ​പി​ടി​ച്ചു​യ​ർ​ത്തി.​ ​

രാ​ധി​ക​യു​ടെ​ ​പേ​രി​ൽ​ ​വ​ലി​യ​ ​മാ​റ്റം​ ​വ​രു​ത്തി​യി​ല്ല.​ ​നാ​ടോ​ടി​ ​തെ​ൻ​ട്ര​ൽ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​ശ്രീ​വ​ല്ലി​, ​ര​ഞ്ജി​ത​യാ​യി.​ ​പു​തു​നെ​ല്ലു​ ​പു​തു​നാ​ത്തു​ ​എ​ന്ന​ ​ഭാ​ര​തി​രാ​ജ​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​സു​ക​ന്യ​യു​ടെ​യും​ ​മ​ല​യാ​ളി​യാ​യ​ ​അ​ശ്വ​നി​ ​ന​മ്പ്യാ​രു​ടെ​യും​(​രു​ദ്ര​)​ ​അ​ര​ങ്ങേ​റ്റം.​ഈ​ ​ന​ടി​മാ​രെ​ല്ലാം​ ​മ​ല​യാ​ള​ത്തി​ന്റെ​യും​ ​പ്രി​യ​ ​നാ​യി​ക​മാ​രാ​യി.​ ​രാ​ധി​ക​ ​ശ​ര​ത്‌​കു​മാ​റി​ന് ​ദേ​ശീ​യ​ ​അ​വാ​ർ​ഡ് ​ല​ഭി​ക്കുംഎ​ന്ന് ​മ​രി​ക്കു​ന്ന​തി​ന് ​ദി​വ​സ​ങ്ങ​ൾ​ക്ക് ​മു​ൻ​പ് ​ഭാ​ര​തി​രാ​ജ​ ​പ​റ​ഞ്ഞു​ .അ​ങ്ങ​നെ​ ​സം​ഭ​വി​ച്ചാ​ൽ​ ​ആ​ ​പു​ര​സ്കാ​രം​ ​ ​കാ​ൽ​ക്കീ​ഴി​ൽ​ആ​ദ്യം​ ​സ​മ​ർ​പ്പി​ക്കും​ ​എ​ന്നാ​യി​രു​ന്നു​ ​അ​പ്പോ​ൾ​ ​രാ​ധി​ക​ ​ശ​ര​ത്കു​മാ​റി​ന്റെ​ ​മ​റു​പ​ടി. '​താ​യ​‌്‌​‌​കി​ഴ​വി​"​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലെ​ ​രാ​ധി​ക​യു​ടെ​ ​പ്ര​ക​ട​നം​ ​ഭാ​ര​തി​രാ​ജ​യെ​ ​അ​ത്ഭു​ത​പ്പെ​ടു​ത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BHARATHI, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY