SignIn
Kerala Kaumudi Online
Tuesday, 29 September 2026 4.24 PM IST

റാണയും മിഹിഖയും ആഗസ്റ്റ് 8ന് വിവാഹിതരാകും, വിവാഹ ചടങ്ങുകളെ സംബന്ധിച്ചുള്ള താരകുടുംബത്തിന്റെ തീരുമാനം ഇങ്ങനെ

rana

റാണ ദ​ഗുബാട്ടിയും മിഹീഖ ബജാജും തമ്മിലുള്ള വിവാഹം ആ​ഗസ്റ്റ് 8 ന്. റാണയുടെ പിതാവും നിർമാതാവുമായ സുരേഷ് ദ​ഗുബാട്ടിയാണ് വിവാഹ തീയ്യതി പുറത്തുവിട്ടത്. അടുത്ത കുടുംബാം​ഗങ്ങൾ മാത്രമായിരിക്കും വിവാഹചടങ്ങിൽ പങ്കെടുക്കുക. കൊവിഡ് ഭീതി വിട്ടൊഴിയാത്തതിനാൽ വിവാഹ സൽക്കാരത്തെക്കുറിച്ചൊന്നും തീരുമാനമായിട്ടില്ല.

അടുത്തിടെയാണ് റാണ പ്രണയിനിയെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയത്. മഹീഖയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് റാണ പ്രണയവാര്‍ത്ത പുറത്തുവിട്ടത്. പിന്നാലെ ഇരുവരുടെയും പ്രീ എന്‍​ഗേജ്മെന്റ് ചിത്രങ്ങളും പുറത്തുവന്നിരുന്നു. വിവാഹത്തിന് മുന്നോടിയായുള്ള റോക്ക ചടങ്ങുകള്‍ ഹെെദരാബാദില്‍ വച്ചാണ് നടന്നത്.

വിവാഹത്തെക്കുറിച്ച്‌ റാണ ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.എന്റെ ഇഷ്ടം തുറന്ന് പറഞ്ഞപ്പോള്‍ മിഹീഖ ആദ്യം ഞെട്ടിപ്പോയി. പിന്നീടാണ് അവള്‍ സന്തോഷം പ്രകടിപ്പിച്ചത്. വീട്ടുകാരുടെ അവസ്ഥയും അതു തന്നെയായിരുന്നു. ഏറെനാളായി അവരാഗ്രഹിക്കുന്ന കാര്യമായിരുന്നു ഇത്. ഇതാണ് വിവാഹത്തിനുളള ശരിയായ സമയം. ഹൈദരാബാദിലാണ് മിഹീഖ വളര്‍ന്നത്. ജൂബിലി ഹില്‍സില്‍ ഞങ്ങളുടെ വീടിനടുത്താണ് താമസം. എന്റെ കുടുംബവുമായി അവള്‍ക്ക് നല്ല ബന്ധമാണുളളത്. സിനിമയ്ക്ക് അകത്ത് നിന്നുള്ള ഒരാള്‍ തന്നെ ജീവിത പങ്കാളിയായി വേണം എന്നൊന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല. ഞാനവളെ കണ്ടു, ഇഷ്ടപ്പെട്ടു… അത്ര തന്നെ- റാണ പറഞ്ഞു.

ഹൈദരാബാദ് സ്വദേശിനിയായ മിഹീഖ ബജാജ് അറിയപ്പെടുന്ന ഇന്റീരിയര്‍ ഡിസൈനറാണ്. വ്യവസായി സുരേഷ് ബജാജിന്റെയും ജുവല്ലറി ഡിസൈനറുമായ ബണ്ടി ബജാജിന്റെയും മകളാണ്. മുംബൈയില്‍ നിന്ന് ഇന്റീരിയര്‍ ഡിസൈനില്‍ ബിരുദം നേടിയ മിഹീഖ ഉപരിപഠനം നടത്തിയത് ചെല്‍സ് യൂണിവേഴ്‌സിറ്റി ഓഫ് ആര്‍ട്ടസ് ആന്റ് സിനൈനില്‍ നിന്നാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RANA DAGGUPATI, MIHEEGHA BAJAJ, WEDDING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY