SignIn
Kerala Kaumudi Online
Friday, 02 October 2026 11.29 PM IST

നടി റോഷ്‌നയും കിച്ചു ടെല്ലസും  വിവാഹിതരാകുന്നു

a

റോഷ്‌ന ആൻ റോയിയും നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലസും വിവാഹിതരാകുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് ഈ വാർത്ത ഇരുവരും പ്രേക്ഷകരെ അറിയിച്ചത്. ഇരുവരുടേതും പ്രണയവിവാഹമാണ്. ഒമർ ലുലു സംവിധാനം ചെയ്ത അഡാർ ലൗവിലൂടെ ശ്രദ്ധേയയായ താരമാണ് റോഷ്‌ന. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, സുൽ, ധമാക്ക എന്നിവയാണ് റോഷ്‌നയുടെ മറ്റ് സിനിമകൾ.അങ്കമാലി ഡയറീസ്, തണ്ണീർ മത്തൻ ദിനങ്ങൾ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് കിച്ചു. പോത്ത് വർക്കി എന്ന കഥാപാത്രമായാണ് താരം അങ്കമാലി ഡയറീസിൽ എത്തിയത്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന അജഗജാന്തരം സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് കിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ROSHNA ANN ROY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY