SignIn
Kerala Kaumudi Online
Sunday, 27 September 2026 6.00 PM IST

'അന്ന് എന്റെ ഷൂ വാങ്ങി മമ്മൂട്ടി നദിയിലേക്ക് വലിച്ചെറിഞ്ഞു, ശേഷം'; അനുഭവം പങ്കുവച്ച് സലീം കുമാർ

READ ENGLISH VERSION
sarike-ninne-kanan

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരാണ് മമ്മൂട്ടിയും സലീം കുമാറും. വളരെ അടുത്ത സൗഹൃദമാണ് ഇരുവരും സൂക്ഷിക്കുന്നത്. ഇപ്പോഴിതാ അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ മമ്മൂട്ടിയെ കുറിച്ച് സലീം കുമാർ പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാകുന്നത്. പണ്ട് മമ്മൂട്ടിക്കും മറ്റ് താരങ്ങൾക്കും ഒപ്പം വിദേശയാത്ര പോയ അനുഭവമാണ് താരം പങ്കുവച്ചത്. 2000ലാണ് മമ്മൂട്ടിയുടെ കൂടെ അമേരിക്കയിൽ പോകുന്നതെന്നും സലീം കുമാർ പറഞ്ഞു.

'2000ലാണ് മമ്മൂട്ടിയുടെ ഒപ്പം അമേരിക്കയിൽ പോകുന്നത്. മമ്മൂട്ടിയെ അന്ന് എനിക്ക് അത്ര അറിയില്ലായിരുന്നു. പക്ഷേ ആ യാത്രയിലൂടെ നല്ല സൗഹൃദം സൃഷ്ടിക്കാനായി. അന്ന് ഞാൻ ഒരു ഷൂ ധരിച്ചിരുന്നു. ആ ഷൂ കീറിയതാണോയെന്ന് മമ്മൂട്ടി ചോദിച്ചു. കീറിയതല്ല അൽപം പഴയ ഷൂവാണെന്നാണ് ഞാൻ മറുപടി പറഞ്ഞത്. പിന്നാലെ എന്നോട് ഷൂ അഴിക്കാൻ പറഞ്ഞു. ഷൂ അഴിച്ച് കൊടുത്തപ്പോൾ അത് അവിടത്തെ നദിയിലേക്ക് വലിച്ചെറിഞ്ഞു. ശേഷം എന്നോട് വണ്ടിയിൽ കയറാൻ പറഞ്ഞു. എന്നിട്ട് വിലകൂടിയ ഒരു ഷൂ വാങ്ങി തന്നു',- സലീം കുമാർ വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം തുറന്നുപറഞ്ഞത്.

രാജമാണിക്യം, മായാവി, തുറുപ്പുഗുലാൻ, മധുര രാജാ, തൊമ്മനും മക്കളും, തസ്കര വീരൻ തുടങ്ങിയ നിരവധി സിനിമകളിൽ മമ്മൂട്ടിയും സലീം കുമാറും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. കോമഡി താരമായാണ് സലിംകുമാർ അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് ക്യാരക്ടർ റോളുകളിൽ മികവ് തെളിയിക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SALIMKUMAR, MAMMOTTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY