SignIn
Kerala Kaumudi Online
Tuesday, 09 June 2026 12.40 PM IST

ഷർട്ടില്ലാതെ ശരീരം പ്രദർശിപ്പിച്ച് സൽമാൻ ഖാൻ; കൂടെ മുൻകാമുകിയുടെ കമന്റും

READ ENGLISH VERSION
sangeeta-salman-khan-

ബോളിവുഡ് താരം സൽമാൻ ഖാൻ പങ്കുവച്ച പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. തന്റെ സിക്സ് പാക്ക് ബോഡി പ്രദർശിപ്പിച്ചുകൊണ്ടുള്ള ഷർട്ടില്ലാത്ത ചിത്രമാണ് താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ചിത്രത്തിനൊപ്പം താരം പങ്കുവച്ച ഏകാന്തതയെക്കുറിച്ചുള്ള കുറിപ്പും അതിന് മറുപടിയായി മുൻകാമുകി സംഗീത ബിജ്‌ലാനി നൽകിയ കമന്റുമാണ് ശ്രദ്ധേയമാകുന്നത്. ആരാധകരെ ഇരുത്തി ചിന്തിപ്പിക്കുന്നതായിരുന്നു സൽമാൻ ഖാൻ കുറിച്ച വാക്കുകൾ.


'നമുക്ക് രണ്ട് രീതിയിൽ ഒറ്റയ്ക്കാകാം— 'എലോൺ', 'ലോൺലി' തനിയെ ഇരിക്കാൻ നമ്മൾ സ്വയം തിരഞ്ഞെടുക്കുന്നതാണ് 'എലോൺ' എന്നാൽ ആർക്കും നമ്മളെ വേണ്ടാതിരിക്കുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് 'ലോൺലി'. ഇനി ഇതിലേതാണ് നിങ്ങൾക്ക് വേണ്ടതെന്ന് നിങ്ങൾ തന്നെ തീരുമാനിക്കുക.' ഇതിന് മറുപടിയായിട്ടാണ് മുൻകാമുകിയും നടിയുമായ സംഗീത ബിജ്‌ലാനിയുടെ കമന്റ് എത്തിയത്. 'ഉഫ്ഫ്...!' എന്ന് കുറിച്ച സംഗീത, ഒപ്പം തീയുടെ ഇമോജികളും പങ്കുവച്ചു. നിമിഷങ്ങൾക്കകം കമന്റ് സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു. വേർപിരിഞ്ഞെങ്കിലും സൽമാനുമായി ഇപ്പോഴും അടുത്ത സൗഹൃദം പുലർത്തുന്നയാളാണ് സംഗീത.

നിരവധി പേർ സൽമാന്റെ കുറിപ്പിനെ പിന്തുണച്ച് രംഗത്തെത്തി. തനിയെ ജീവിക്കാൻ തിരഞ്ഞെടുക്കുന്നത് തെറ്റല്ലെന്നും അത് കൂടുതൽ സ്വാതന്ത്ര്യം നൽകുമെന്നും നിരവധി പേർ പറഞ്ഞു. റിതേഷ് ദേശ്മുഖ് സംവിധാനം ചെയ്ത 'രാജാ ശിവാജി' എന്ന ചിത്രത്തിൽ ജീവ മഹാല എന്ന കഥാപാത്രമായി സൽമാൻ ഖാൻ അടുത്തിടെ കാമിയോ റോളിൽ എത്തിയിരുന്നു. 'മാതൃഭൂമി' ആണ് താരത്തിന്റെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SALMANKHAN, SANGEETHA, CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY