SignIn
Kerala Kaumudi Online
Monday, 15 June 2026 2.02 AM IST

ലർക്ക് വീഡിയോ ഗാനം

dd

അടുത്ത മാസം റിലീസ്

മ​നു​ഷ്യ​നും​ ​മൃ​ഗ​ങ്ങ​ളു​മാ​യു​ള്ള​ ​സം​ഘ​ർ​ഷ​ത്തി​ന്റെ​ ​ക​ഥ​ ​പ​റ​യു​ന്ന​ ​'​ല​ർ​ക്ക്'​ ​എ​ന്ന​ചി​ത്ര​ത്തി​ന്റെ​ ​പ്രൊ​മോ​ ​ഗാ​നം​ ​റി​ലീ​സ് ​ചെ​യ്തു​ .​ ​പ​തി​യി​രി​ക്കു​ക​ ​എ​ന്ന​ർ​ത്ഥം​ ​വ​രു​ന്ന​ ​'​ല​ർ​ക്ക് ​എം.​ ​എ.​ ​നി​ഷാ​ദ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്നു.
പൂ​ർ​ണ​മാ​യും​ ​നി​ർ​മ്മി​ത​ബു​ദ്ധി​ ​ഉ​പ​യോ​ഗി​ച്ചാ​ണ് ​ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.​ ​ജാ​സ്സി​ ​ഗി​ഫ്റ്റ് ​ആ​ല​പി​ച്ച​ ​'​E​y​e​s​ ​o​n​ ​t​h​e​ ​p​r​e​y​'​ ​എ​ന്ന​ ​ഇം​ഗ്ലീ​ഷ്‌​ ​ഗാ​ന​ത്തി​ന്റെ​ ​വ​രി​ക​ൾ​ ​തി​ര​ക്ക​ഥാ​കൃ​ത്ത് ​കൂ​ടി​യാ​യ​ ​ജു​ബി​ൻ​ ​ജേ​ക്ക​ബി​ന്റേ​താ​ണ്.​ ​പ്ര​കാ​ശ് ​അ​ല​ക്സാ​ണ് ​ഈ​ണം.​ ​മ​നു​ ​മ​ഞ്ജി​ത്താ​ണ് ​മ​റ്റു​ ​ഗാ​ന​ങ്ങ​ൾ​ ​ര​ചി​ച്ച​ത്.​ ​പ്ര​കാ​ശ് ​അ​ല​ക്സും,​ ​മി​നീ​ഷ് ​ത​മ്പാ​നു​മാ​ണ് ​സം​ഗീ​ത​സം​വി​ധാ​നം.​ ​കേ​ര​ള​ ​ടാ​ക്കീ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ർ.​ ​ഹ​രി​കു​മാ​ർ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ചി​ത്രം​ ​വി​വി​ധ​ ​അ​ന്താ​രാ​ഷ്ട്ര​ ​ച​ല​ച്ചി​ത്രോ​ത്സ​വ​ങ്ങ​ളി​ൽ​ ​ഇ​ടം​ ​നേ​ടി​ .​ ​അ​നു​മോ​ൾ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ല​ക്ഷ്മി​ ​എ​ന്ന​ ​ക​ഥാ​പാ​ത്രം​ ​ഏ​റെ​ ​ച​ർ​ച്ച​ ​ചെയ്യുക​യും​ ​ചെ​യ്തു​ .​ ​മ​നു​ഷ്യ​ന്റെ​ ​യ​ഥാ​ർ​ത്ഥ​ ​ശ​ത്രു​വാ​യി​ ​പ​തി​യി​രി​ക്കു​ന്ന​ത് ​ആ​രെ​ന്ന​ ​ചോ​ദ്യം​ ​ല​ർ​ക്ക് ​ഉ​യ​ർ​ത്തു​ന്നു.​ ​സൈ​ജു​ ​കു​റു​പ്പ്,​ ​അ​ജു​ ​വ​ർ​ഗീ​സ്,​ ​പ്ര​ശാ​ന്ത് ​അ​ല​ക്സാ​ണ്ട​ർ,​ ​ടി.​ജി.​ ​ര​വി,​ ​മ​ഞ്ജു​ ​പി​ള്ള,​ ​സ​രി​ത​ ​കു​ക്കു,​ ​ജാ​ഫ​ർ​ ​ഇ​ടു​ക്കി,​ ​സു​ധീ​ർ​ ​ക​ര​മ​ന,​ ​പ്ര​ശാ​ന്ത് ​മു​ര​ളി,​ ​ബി​ജു​ ​സോ​പാ​നം,​ ​സോ​ഹ​ൻ​ ​സീ​നു​ലാ​ൽ,​ ​സ​ജി​ ​സോ​മ​ൻ,​ ​വി​ജ​യ് ​മേ​നോ​ൻ,​ ​കു​മാ​ർ​ ​സു​നി​ൽ,​ ​വി​നോ​ദ് ​കെ​ടാ​മം​ഗ​ലം,​ ​റെ​ജു​ ​ശി​വ​ദാ​സ്,​ ​ബി​ജു​ ​കാ​സിം,​ ​ഫി​റോ​സ് ​അ​ബ്ദു​ള്ള,​ ​സ്മി​നു​ ​സി​ജോ,​ ​മു​ത്തു​മ​ണി,​ ​ബി​ന്ദു​ ​പ്ര​ദീ​പ്,​ ​ര​മ്യ​ ​പ​ണി​ക്ക​ർ​ ​തു​ട​ങ്ങി​യ​വ​രോ​ടൊ​പ്പം​ ​സം​വി​ധാ​യ​ക​ൻ​ ​എം.​എ​ ​നി​ഷാ​ദും​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ലെ​ത്തു​ന്നു.​ ​ഛാ​യാ​ഗ്ര​ഹ​ണം​-​ ​ര​ജീ​ഷ് ​രാ​മ​ൻ,​ ​ചി​ത്ര​സം​യോ​ജ​നം​-​ ​വി​പി​ൻ​ ​മ​ണ്ണൂ​ർ,​ ​ശ​ബ്ദ​മി​ശ്ര​ണം​-​ ​ഗ​ണേ​ഷ് ​മാ​രാ​ർ,​ ​അ​ടു​ത്ത​ ​മാ​സം​ ​പ്ര​ദ​ർ​ശ​ന​ത്തി​ന് ​എ​ത്തും.​ ​പി.​ ​ആ​ർ.​ ​ഒ​ ​എ​ .​എ​സ്.​ ​ദി​നേ​ശ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SONG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY