SignIn
Kerala Kaumudi Online
Saturday, 03 October 2026 5.12 AM IST

അഞ്ചു ഗെറ്റപ്പിൽ സൂര്യ

surya

പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന എതർക്കും തുനിവൈൻ എന്ന ചിത്രത്തിൽ സൂര്യ എത്തുന്നത് അഞ്ചു ഗെറ്റപ്പിൽ. സൂര്യയുടെ നാല്പതാമത് ചിത്രമാണ് എതർക്കും തുനിഞ്ഞവൻ. മുണ്ടും ഷർട്ടും ധരിച്ച് വാളുമായി നിൽക്കുന്ന സൂര്യയാണ് ഫസ്റ്റ് ലുക്കിൽ കണ്ടതെങ്കിൽ പാന്റ്സും ഷർട്ടും ധരിച്ച് രക്തക്കറ പുരണ്ട വാളുമായി ഇരിക്കുന്ന സൂര്യയാണ് സെക്കന്റ് ലുക്ക് പോസ്റ്ററിൽ ഉള്ളത്. പ്രിയങ്ക അരുൾ ആണ് ചിത്രത്തിൽ നായിക. വിനയ്, സത്യരാജ്, രാജ്കിരൺ, ശരണ്യ പൊൻവർണൻ എന്നിവരാണ് മറ്റു താരങ്ങൾ.

ശിവകാർത്തികേയൻ നായകനായ നമ്മ വിട്ടു പിള്ളൈ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് എതർക്കും തുനിവൈൻ. സൺ പിക്ചേഴ്സാണ് നിർമ്മാണം. രത്നവേലുവാണ് ഛായാഗ്രഹണം. സംഗീതം: ഡി. ഇമ്മാൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SURYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY