SignIn
Kerala Kaumudi Online
Monday, 25 May 2026 8.51 PM IST

 'പ്രണയമില്ലാതെ  എല്ലാം  അർത്ഥശൂന്യമാണ്'; സമൂഹമാദ്ധ്യമ പോസ്റ്റിനുപിന്നാലെ നടി തൃഷ സിനിമ വിടുന്നുവെന്ന് സംവിധായകൻ

trisha

നടനും ടിവികെ നേതാവുമായ വിജയ്‌യുടെ ഭാര്യ സംഗീത വിവാഹമോചനക്കേസ് നൽകിയതിന് പിന്നാലെ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന നടിയാണ് തൃഷ കൃഷ്ണൻ. ഒരു നടിയുമായുള്ള ബന്ധമാണ് വിജയ്‌യുടെ വിവാഹമോചനത്തിലേയ്ക്ക് നയിച്ചതെന്നും തൃഷയാണ് ഈ നടിയെന്നുമുള്ള അഭ്യൂഹങ്ങൾ ശക്തമാണ്. വിഷയത്തിൽ നടൻ പാർത്ഥിപൻ, നടി ഖുഷ്‌ബു അടക്കമുള്ളവർ പ്രതികരിക്കുകയും ചെയ്തിരുന്നു.

ഇതിനിടെ തൃഷ സിനിമ വിടുകയാണെന്ന പ്രചാരണങ്ങളും നടക്കുന്നുണ്ട്. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടനും സംവിധായകനും മാദ്ധ്യമപ്രവർത്തകനുമായ ചിത്ര ലക്ഷ്‌മണൻ. പ്രചരിക്കുന്ന വാർത്തകൾ ശരിയാണ്. ഈയടുത്ത് ചില നിർമാതാക്കളിൽ നിന്നാണ് ഇക്കാര്യമറിഞ്ഞത് എന്നാണ് കമന്റിന് മറുപടിയായി തന്റെ യൂട്യൂബ് ചാനലിലൂടെ സംവിധായകൻ വ്യക്തമാക്കിയത്.

സൂര്യ നായകനായെത്തുന്ന കറുപ്പ് ആണ് തൃഷയുടേതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ സിനിമ. മേയ് 14നാണ് ചിത്രം റിലീസ് ചെയ്യുന്നത്. കമലഹാസനും ചിമ്പുവും നായകന്മാരായെത്തിയ തഗ് ലൈഫ്, അജിത് നായകനായെത്തിയ വിടാമുയർച്ചി, ഗുഡ് ബാഡ് അഗ്ളി എന്നീ സിനിമകളാണ് അവസാനം റിലീസ് ചെയ്ത നടിയുടെ സിനിമകൾ.

സോഷ്യൽ മീഡിയയിലും തൃഷ സജീവമാണ്. തന്റെ വളർത്തുനായയോടൊപ്പവും സുഹൃത്തുക്കളോടുമൊപ്പമുള്ള ചിത്രങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്. തൃഷ കുറച്ച് മണിക്കൂറുകൾക്ക് മുൻപ് പങ്കുവച്ച സ്റ്റോറിയും ശ്രദ്ധനേടുന്നുണ്ട്. 'പ്രണയമല്ല എല്ലാം, പക്ഷേ പ്രണയമില്ലാതെ എല്ലാം അർത്ഥശൂന്യമാണ്'- എന്നുള്ള വാചകങ്ങളാണ് താരം സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: TRISHA, TRISHA KRISHNAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY