SignIn
Kerala Kaumudi Online
Tuesday, 23 June 2026 3.41 PM IST

വിജയ്‌യെ അൺഫോളോ ചെയ്ത് തൃഷ; ജന്മദിനത്തിന് ആശംസയുമില്ല, സംഗീതയുമായി ഒന്നിക്കുന്നോ?

READ ENGLISH VERSION
vijay

ചെന്നൈ: നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയ്‌യും നടി തൃഷയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ഏറെ നാളായി പ്രചരിക്കുകയാണ്. വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചന ഹർജി നൽകിയതിനുപിന്നാലെയാണ് തൃഷയുമായി പ്രണയത്തിലാണെന്ന തരത്തിലെ അഭ്യൂഹമുണ്ടായത്. ഇരുവരും ഒന്നിച്ച് പൊതുയിടങ്ങളിലെത്തിയതും ചർച്ചയായിരുന്നു. ഇപ്പോഴിതാ വിജയ്‌യെ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്തിരിക്കുകയാണ് തൃഷ.

ഇന്നലെ വിജയ്‌യുടെ ജന്മദിനത്തിന് തൃഷ ആശംസകളറിയിക്കാത്തത് ശ്രദ്ധനേടിയിരുന്നു. ഇതിന് പിന്നാലെയാണ് സമൂഹമാദ്ധ്യമത്തിൽ അൺഫോളോ ചെയ്തിരിക്കുന്നത്. 2023 മുതൽ വിജയ്‌യുടെ എല്ലാ പിറന്നാൾ ദിവസത്തിലും തൃഷ ആശംസകളറിയിച്ചിരുന്നു. വിജയ്‌യുടെ സത്യപ്രതിജ്ഞാച്ചടങ്ങിൽ തൃഷ എത്തിയതും വലിയ മാദ്ധ്യമശ്രദ്ധ നേടിയിരുന്നു.

വിജയ്‌യും ഭാര്യ സംഗീതയും വീണ്ടും ഒന്നിച്ചെന്ന റിപ്പോർട്ടുകളും അടുത്തിടെ പുറത്തുവന്നിരുന്നു. സംഗീത ഫയൽ ചെയ്ത വിവാഹമോചനക്കേസ് കോടതയിലിരിക്കെയാണിത്. വിജയ്‌യുടെ അമ്മ ശോഭ ചന്ദ്രശേഖർ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ഇടപെട്ടാണ് ഇരുവരേയും വീണ്ടും ഒന്നിപ്പിച്ചതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ലണ്ടനിലായിരുന്ന സംഗീത ഇതിനകം ചെന്നൈയിലേക്ക് മടങ്ങിയെന്നും ഇരുവരും ഒരുമിച്ച് സമയം ചെലവഴിച്ചുവെന്നുമാണ് വിവരം. എന്നാൽ ഇക്കാര്യം വിജയ്‌യോ സംഗീതയോ കുടുംബാംഗങ്ങളോ സ്ഥിരീകരിച്ചിട്ടില്ല. ഇതിനിടെയാണ് തൃഷ വിജയ്‌യെ അൺഫോളോ ചെയ്തുവെന്ന വാർത്തയെത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIJAY, TRISHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY