SignIn
Kerala Kaumudi Online
Thursday, 05 November 2026 6.27 PM IST

മലയാള സിനിമയ്‌ക്ക് വീണ്ടുമൊരു സൂപ്പർ ഹീറോ? ഉണ്ണി മുകുന്ദന്റെ 'ജയ് ഗണേഷ്' ടീസർ പുറത്ത്

READ ENGLISH VERSION
jai-ganesh

ഉണ്ണിമുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം 'ജയ് ഗണേഷ്'ന്റെ ടീസർ പുറത്ത്. ഇന്ന് രാവിലെ 10.10നാണ് ടീസർ റിലീസായത്. ടീസർ പുറത്തിറക്കുന്നതിന്റെ വിവരം കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളിലൂടെ ഉണ്ണി മുകുന്ദൻ തന്നെയാണ് അറിയിച്ചത്.

വളരെ മനോഹരമായ സിദ്ധനാട് എന്ന ചെറിയ ഗ്രാമത്തിലെ കഥയാണ് ചിത്രത്തിൽ പറഞ്ഞിരിക്കുന്നത്. ഗ്രാമത്തിൽ വലിയൊരു വിപത്ത് സംഭവിക്കാൻ പോകുന്നു എന്ന സൂചനയോടെയാണ് ടീസ‌ർ ആരംഭിക്കുന്നത്. വലിയ ബൈക്കർ ആകണമെന്ന ആഗ്രഹമായിരുന്നു ചിത്രത്തിലെ നായകനായ ജയ് ഗണേഷിന്. എന്നാൽ, കോളേജിൽ പഠിക്കുമ്പോൾ പിതാവ് അറിയാതെ ബൈക്കെടുത്ത് പുറത്തുപോയി അപകടത്തിൽപ്പെട്ട് അരയ്‌ക്ക് താഴേക്ക് തളർന്നുപോയി.

ഒടുവിൽ ആത്മഹത്യ ചെയ്യാനായി സിദ്ധക്കുളത്തിലേക്ക് ചാടിയെങ്കിലും തന്റെ ജന്മരഹസ്യമെന്താണെന്ന് അവിടെ നിന്നാണ് ജയ് ഗണേഷിന് മനസിലാവുന്നത്. വെള്ളത്തിൽ നിന്ന് രക്ഷപ്പെട്ട ശേഷം സൂപ്പർ പവർ ലഭിച്ചുവെന്നാണ് എല്ലാവരും വിശ്വസിച്ചിരുന്നത്. അവസാനിച്ചു എന്ന് കരുതിയിടത്ത് നിന്ന് എല്ലാം തുടങ്ങുകയായിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ടീസർ അവസാനിക്കുന്നത്. ഉണ്ണിമുകുന്ദനെ കൂടാതെ നായിക മഹിമ നമ്പ്യാർ, അശോകൻ എന്നിവരും ടീസറിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JAI GANESH, TEASER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY