SignIn
Kerala Kaumudi Online
Wednesday, 15 July 2026 5.08 PM IST

'യുദ്ധം കഠിനമാകുന്തോറും വിജയം ഉച്ചത്തിലാകും'; ജനനായകന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ

-vijay
വിജയ്

ചെന്നൈ: ആരാധകർ ഏറെനാളായി കാത്തിരിക്കുന്ന വിജയ് ചിത്രം ജനനായകന്റെ റിലീസ് തീയതി പുറത്ത്. ഇന്ത്യയിൽ ജൂലായ് 23ന് ചിത്രം തിയേറ്ററുകളിലെത്തുമെന്ന് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചു. 'അഗ്നി പരീക്ഷിച്ചു. കാലം കെട്ടിച്ചമച്ചു. ചരിത്രത്തിനായി നിർമ്മിച്ചത്. യുദ്ധം കൂടുതൽ കഠിനമാകുന്തോറും വിജയം ഉച്ചത്തിലാകും. ജനനായകൻ ജൂലായ് 23 മുതൽ'- എന്ന കുറിപ്പാണ് നിർമാതാക്കൾ പങ്കുവച്ചിരിക്കുന്നത്.

തമിഴ്‌നാട്ടിൽ ജനനായകന് രാവിലെ അഞ്ചുമണിക്കുള്ള സ്‌പെഷ്യൽ ഷോ ഉണ്ടായിരിക്കില്ലെന്നാണ് വിവരം. സംസ്ഥാനത്ത് രാവിലെ ഒൻപത് മണിക്കാണ് ആദ്യ ഷോ. എന്നാൽ കർണാടക, കേരള, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ രാവിലെ അഞ്ച് മണിക്ക് ഷോ ഉണ്ടാകും.

സെൻസർ കുരുക്കിൽപ്പെട്ട് കിടന്ന ചിത്രത്തിന് സെൻസർ ബോർഡ് A സർട്ടിഫിക്കറ്റാണ് നല്കിയിരിക്കുന്നത്. എച്ച്. വിനോദ് രചനയും സംവിധാനവും നിർവ്വഹിച്ച ജനനായകനിൽ പൂജ ഹെഗ്‌ഡേയാണ് നായിക. മമിത ബൈജുവാണ് മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബോബി ഡിയോൾ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നാസർ, നരെയ്ൻ, സുനിൽ, രേവതി, റെബ മോണിക്ക ജോൺ, നിഴൽകൾ രവി എന്നിവരും ജന നായകനിൽ അണിനിരക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദറിന്റേതാണ് സംഗീതം.

English Summary

Vijay's film "Jana Nayagan" will be released across India on July 23, KVN Productions announced. Directed by H. Vinoth and starring Pooja Hegde, the film received an 'A' certificate from the Censor Board. While special 5 AM shows are scheduled in Karnataka, Kerala, Andhra Pradesh, and Telangana, Tamil Nadu will have its first show at 9 AM.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIJAY JANA NAYAGAN MOVIE, JANA NAYAGAN RELEASE DATE, VIJAY UPCOMING FILM, KVN PRODUCTIONS, വിജയ് ജനനായകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY