SignIn
Kerala Kaumudi Online
Wednesday, 30 September 2026 10.45 PM IST

ടോക്സിക് റിലീസ്‌ വീണ്ടും മാറ്റി

ss

യാഷ് നായകനായി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്സ് എന്ന ചിത്രത്തിന്റെ റിലീസ് വീണ്ടും മാറി.

ഇത് രണ്ടാം തവണയാണ് റിലീസ് മാറ്റം. ജൂൺ 4ന് ലോകമെമ്പാടും തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം.

എന്നാൽ പുതിയ തീയതിയിൽ ആഗോളതലത്തിൽ വിപുലമായി റിലീസ് ചെയ്യാനാണ് ഇപ്പോൾ തീരുമാനം എന്നും പുതിയ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും നിർമ്മാണ കമ്പനികളായ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും കെ.വി.എൻ പ്രൊഡക്ഷൻസും അറിയിച്ചു. യാഷിനൊപ്പം നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്‌മിണി വസന്ത്, താരസുതാരിയ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

കന്നടയിലും ഇംഗ്ളീഷിലുമായിരുന്നു ചിത്രീകരണം. ഹിന്ദി, തെലുങ്ക്, മലയാളം ഭാഷകളിൽ ഡബ് ചെയ്ത് പ്രേക്ഷകരിലേക്ക് എത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY