SignIn
Kerala Kaumudi Online
Friday, 14 August 2026 2.00 PM IST

രണ്ട് ലക്ഷം രൂപ ശമ്പളം, കൊച്ചിൻ പോർട്ടിൽ ജോലി നേടാം; 40 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം

cochinport
പ്രതീകാത്മക ചിത്രം

കൊച്ചിൻ പോർട്ടിൽ ജോലി നേടാൻ സുവർണാവസരം. മറൈൻ എൻജിനിയറുടെ അഞ്ച് ഒഴിവും ഡെപ്യൂട്ടി ഡയറക്ടറുടെ (റിസർച്ച്) ഒരു ഒഴിവുമാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. 70,000 മുതൽ 2,00,000 രൂപ വരെയാണ് മറൈൻ എൻജിനിയർക്ക് ലഭിക്കുന്ന ശമ്പളം. 40 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം.

ഡെപ്യൂട്ടി ഡയറക്‌ടർക്ക് (റിസർച്ച്) തസ്‌തികയിലേക്ക് വേണ്ട യോഗ്യത ഇക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ്. അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും നിർബന്ധമാണ്. പ്രതിമാസം 50,000 രൂപ മുതൽ 1,60,000 രൂപ വരെ ശമ്പളമായി ലഭിക്കും. 35 വയസാണ് അപേക്ഷകർക്കുള്ള ഉയർന്ന പ്രായപരിധി.

യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷകൾ അയക്കാവുന്നതാണ്. ഇതിനായി കൊച്ചിൻ പോർട്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ cochinport.gov.in സന്ദർശിക്കുക. ആവശ്യമായ വിവരങ്ങളും സർട്ടിഫിക്കറ്റുകളുടെ പകർപ്പും അപ്‌ലോഡ് ചെയ്യുക. ഓഗസ്റ്റ് 31 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

English Summary

Cochin Port has announced vacancies for five Marine Engineer posts and one Deputy Director (Research) post. Marine Engineers can earn up to ₹2 lakh per month, with applicants up to 40 years eligible. The Deputy Director post offers up to ₹1.6 lakh monthly, with a 35-year age limit. Applications can be submitted online until August 31.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COCHIN PORT JOBS, COCHIN PORT RECRUITMENT, PORT JOBS KERALA, JOBS WITH 2 LAKH SALARY, HIGH SALARY JOBS IN KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+