SignIn
Kerala Kaumudi Online
Monday, 21 September 2026 4.24 PM IST

ആഭരണ നിർമ്മാണ കോഴ്സിൽ ചേരാൻ അവസരം, കോഴ്സ് സെപ്റ്റംബർ 23 ന് ആരംഭിക്കും

jewellery-making

തിരുവനന്തപുരം: ഗ്രാമീണ യുവജനങ്ങൾക്ക് സൗജന്യ നൈപുണ്യ പരിശീലനവും സ്വന്തമായി തൊഴിൽ/ സംരംഭ സഹായവും നൽ‌കുന്ന പദ്ധതിയായ RSETI (റൂറൽ സെൽഫ് എംപ്ലോയിമെന്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്) യുടെ തിരുവനന്തപുരം കേന്ദ്രത്തിൽ വസ്ത്ര ചിത്രകല പരിശീലന കോഴ്സിൽ ചേരാൻ അവസരം. 30 ദിവസം നീണ്ടുനിൽക്കുന്ന പരിശീലന കാലയളവിൽ ഭക്ഷണം, കോഴ്സ് ഫീസ്, കോഴ്സ് സമഗ്രികൾ എന്നിവ പൂർണ്ണമായും സൗജന്യമാണ്.

കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന സംരംഭകരാകാൻ താൽപ്പര്യം ഉളളവർക്ക് RSETI യുടെ നടത്തിപ്പുകാരായ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ഭാഗത്ത് നിന്നുളള സഹായവും ലഭിക്കുന്നതാണ്. 18 നും 50 നും ഇടയിൽ പ്രായമുളളവർ‌ക്കാണ് കോഴ്സിൽ ചേരാൻ അവസരം. തിരുവനന്തപുരം സ്റ്റാച്യു, ഉപ്പളം റോഡിലാണ് പരിശീലന കേന്ദ്രം പ്രവർത്തിക്കുന്നത്. കോഴ്സ് സെപ്റ്റംബർ മാസം 23 ന് ആരംഭിക്കും. പരിശീലന പരിപാടി വിജയകരമായി പൂർ‌ത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റുകൾ ലഭിക്കും.

കോഴ്സിൽ ചേരാൻ താൽപര്യമുളളവർ സ്റ്റാച്യു ഉപ്പളം റോഡിൽ പ്രവർ‌ത്തിക്കുന്ന റൂറൽ സെൽഫ് എംപ്ലോയിമെന്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ട് എത്തി അഡ്മിഷൻ എടുക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471-2322430, 8891228788 നമ്പരുകളിൽ പകൽ പത്ത് മണിക്കും അഞ്ച് മണിക്കും ഇടയിൽ വിളിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JEWELLERY MAKING COURSE, JEWELLERY DESIGN COURSE, JEWELLERY MAKING TRAINING, SEPTEMBER 23 COURSE, JEWELLERY COURSE KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+