SignIn
Kerala Kaumudi Online
Monday, 21 September 2026 3.37 AM IST

നഷ്ടപ്പെട്ട സ്കോർ കാർഡിന് എൻ.ടി.എ ഡ്യൂപ്ലിക്കേറ്റ് നൽകും

g

ന്യൂഡൽഹി: നീറ്റ് യു.ജി, ജെ.ഇ.ഇ മെയിൻ, സി.യു.ഇ.ടി, യു.ജി.സി നെറ്റ്, സി.എസ്.ഐ.ആർ നെറ്റ് ഉൾപ്പെടെ ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ) നടത്തുന്ന പരീക്ഷകളുടെ നഷ്ടപ്പെട്ട സ്കോർ കാർഡിന് ഡ്യൂപ്ലിക്കേറ്റ് എടുക്കാൻ അവസരം. ഓരോ മാർക്ക് ഷീറ്റിനും പ്രത്യേകം അപേക്ഷ വേണം. നിശ്ചിത അപേക്ഷാഫോമിനൊപ്പം ആവശ്യമായ രേഖകളും സത്യവാങ്മൂലവും തിരിച്ചറിയൽ രേഖകളും സമർപ്പിക്കണം. എൻ.ടി.എയുടെ രേഖകളുമായി വിവരങ്ങൾ പരിശോധിച്ച ശേഷമാണ് ഡ്യൂപ്ലിക്കേറ്റ് അനുവദിക്കുക.

അഞ്ചുവർഷം വരെ പഴക്കമുള്ളവ ലഭിക്കാൻ 1,500 രൂപ, അഞ്ചു മുതൽ പത്ത് വർഷം വരെ 2,000, പത്ത് മുതൽ 20 വർഷം വരെ 2,500 എന്നിങ്ങനെയാണ് ഫീസ്. തപാൽ വഴി ലഭിക്കുന്നതിന് അധിക ഫീസും നൽകണം. പൂർണമായ അപേക്ഷ ലഭിച്ചാൽ 15 പ്രവൃത്തിദിവസത്തിനകം ഡ്യൂപ്ലിക്കേറ്റ് സ്കോർകാർഡ് നൽകും.

ഓൺലൈൻ സംവിധാനം പ്രവർത്തനക്ഷമമാകുന്നതുവരെ ഇ-മെയിൽ വഴിയോ രജിസ്റ്റേഡ്/സ്പീഡ് പോസ്റ്റ് വഴിയോ സമർപ്പിക്കാം. ആദ്യം ഡിജിലോക്കറിൽ സ്കോർകാർഡ് ലഭ്യമാണോയെന്ന് പരിശോധിക്കണമെന്നും എൻ.ടി.എ നിർദ്ദേശിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+