കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന് കീഴിലുള്ള കൊച്ചി മറൈൻ എഞ്ചിനീയറിംഗ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തൊഴിൽ നേടാൻ അവസരം. ഫാക്കൽറ്റി (മറൈൻ എഞ്ചിനീയർ, മാസ്റ്റർ മറൈനർ, ഇലക്‌ട്രോ ടെക്‌നിക്കൽ ഓഫീസർ) തസ്‌തികയിലേക്കാണ് നിയമനം. അപേക്ഷകർക്ക് വേണ്ട യോഗ്യതയും മറ്റ് വിശദവിവരങ്ങളും അറിയാം. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. മൂന്ന് തസ്‌തികകളിലും ഓരോ ഒഴിവുകൾ വീതമാണുള്ളത്. 85,000 രൂപയാണ് ശമ്പളം.
അപേക്ഷകർക്ക് മറൈൻ എഞ്ചിനീയറിംഗിൽ ഡിഗ്രി ഉണ്ടായിരിക്കണം. ഇന്ത്യയിൽ അല്ലെങ്കിൽ വിദേശത്ത് കപ്പലുകളിൽ ചീഫ് എഞ്ചിനീയറിംഗ് തസ്‌തികയിൽ ജോലി ചെയ്‌തവരായിരിക്കണം. അഞ്ച് വർഷമാണ് കരാർ കാലാവധി.
മാസ്റ്റർ മറൈനർ (ഫോറിൻ ഗോയിംഗ്) കോമ്പറ്റൻസി സർട്ടിഫിക്കറ്റ് ഉള്ളവർക്കാണ് ഈ തസ്‌തികയിലേക്ക് അപേക്ഷിക്കാനാവുക. വിദേശത്ത് ടാങ്കർ കപ്പലുകളിൽ മാസ്റ്റർ മറൈനർ ആയി സേവനം അനുഷ്‌ഠിച്ചിരിക്കണം. മൂന്ന് വർഷമാണ് കരാർ കാലാവധി.
അപേക്ഷകർക്ക് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്, ഇലക്‌ട്രിക്കൽ എഞ്ചിനീയറിംഗ്, ഇലക്‌ട്രിക്കൽ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് ഇലക്‌ട്രോണിക്‌സ് ആന്റ് ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് അല്ലെങ്കിൽ ഇലക്‌ട്രോണിക്‌സ് ആന്റ് ഇൻസ്‌ട്രുമെന്റേഷൻ എഞ്ചിനീയറിംഗിൽ ബിരുദം ഉണ്ടായിരിക്കണം. വിദേശത്ത് പോകുന്ന കപ്പലുകളിൽ ഇലക്‌ട്രിക്കൽ ഓഫീസറായി ജോലി ചെയ്‌തിരിക്കണം. അഞ്ച് വർഷമാണ് കരാർ കാലാവധി.
വിശദവിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Cochin Shipyard Limited is inviting applications for three faculty positions at its Kochi Marine Engineering Training Institute. Vacancies are available for Marine Engineer, Master Mariner and Electro Technical Officer. The appointments are on a contract basis, with a monthly salary of ₹85,000. Eligibility and contract duration vary by position.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |