SignIn
Kerala Kaumudi Online
Wednesday, 29 July 2026 4.21 PM IST

രണ്ട് ലക്ഷത്തോളം രൂപ ശമ്പളം; കൊച്ചിൻ ഷിപ്‌യാർഡിൽ നിങ്ങൾക്കും ജോലി നേടാം, ഉടൻ അപേക്ഷിക്കൂ

cochin-shipyard
കൊച്ചിൻ ഷിപ്‌യാർഡ്

കൊച്ചിൻ ഷിപ്‌യാർഡിൽ ജോലി നേടാൻ അവസരം. മാനേജർ, എക്‌സിക്യൂട്ടീവ് ട്രെയിനി തുടങ്ങിയ തസ്‌തികകളിലാണ് ഒഴിവുകൾ. കൊച്ചിയിലോ അല്ലെങ്കിൽ മറ്റ് യൂണിറ്റുകളിലോ ആയിരിക്കും നിയമനം. പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. ഓഗസ്റ്റ് പത്താണ് അപേക്ഷിക്കാനുള്ള അവസാന തീയതി. അപേക്ഷകർക്ക് വേണ്ട യോഗ്യത, ശമ്പളം എന്നീ കാര്യങ്ങൾ വിശദമായി അറിയാം.

മാനേജർ

ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 60 ശതമാനം മാർക്കോടെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ മറൈൻ എ‌ഞ്ചിനീയറിംഗ് അല്ലെങ്കിൽ നേവൽ ആർകിടെക്‌ചർ എഞ്ചിനീയറിംഗ് എന്നിവയിലെ ബിരുദമാണ് അടിസ്ഥാന യോഗ്യത. മാർക്കറ്റിംഗിൽ സ്പെഷ്യലൈസേഷനോട് കൂടിയ ബിസിനസ് അഡ്‌മിനിസ്ട്രേഷൻ ഡിപ്ലോമ അല്ലെങ്കിൽ ഷിപ്പിംഗ് ആന്റ് പോർട്ട് മാനേജ്‌മെന്റ് സ്‌പെഷ്യലൈസേഷനിലുള്ള യോഗ്യത അഭികാമ്യമാണ്. കർവാർ, വിശാഖപട്ടണം എന്നിവിടങ്ങളിൽ രണ്ട് ഒഴിവുകളാണുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 60,000 മുതൽ 1,80,000 രൂപ വരെയാണ് ശമ്പളം.

എക്‌സിക്യൂട്ടീവ് ട്രെയിനി

എൻവയോൺമെന്റൽ എഞ്ചിനീയറിംഗ്/ എൻവയോൺമെന്റൽ സയൻസ് ആന്റ് ടെക്‌നോളജി/ എൻവയോൺമെന്റൽ എഞ്ചിനീയറിംഗ് ആന്റ് മാനേജ്‌മെന്റ്/ ക്ലൈമറ്റ് സയൻസ് എന്നിവയിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.ടെക്/ എം. ടെക്/ എംഎസ്‌സി ബിരുദമുള്ളവർക്കാണ് അപേക്ഷിക്കാനാവുക. ആകെ രണ്ട് ഒഴിവുകളാണുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 83,640 രൂപയാണ് ശമ്പളമായി ലഭിക്കുക. 27 വയസാണ് ട്രെയിനി തസ്‌തികയിലേക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി.

English Summary

Cochin Shipyard has announced job openings for Manager and Executive Trainee positions. Qualified candidates with engineering or environmental science degrees can apply for these vacancies, located in Kochi and other units. Salaries range from Rs. 60,000 to Rs. 1,80,000. Selection will be based on exams and interviews, with the application deadline set for August 10.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COCHIN SHIPYARD JOBS, COCHIN SHIPYARD RECRUITMENT, KERALA GOVERNMENT JOBS, SHIPYARD VACANCY, COCHIN SHIPYARD SALARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY