SignIn
Kerala Kaumudi Online
Friday, 14 August 2026 1.17 PM IST

അരലക്ഷത്തിലേറെ ശമ്പളം; ബിരുദമുള്ളവർക്ക് ബാങ്ക് ഉദ്യോഗസ്ഥരാകാം, ഉടൻ അപേക്ഷിക്കൂ

bank-job
പ്രതീകാത്മക ചിത്രം

വി​വി​ധ​ ​പൊ​തു​മേ​ഖ​ലാ​ ​ബാ​ങ്കു​ക​ളി​ലാ​യു​ള്ള​ 11,403​ ​ക്ല​ർ​ക്ക് ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​​​വി​ജ്ഞാ​പ​നം പുറത്തിറക്കി ഐബിപിഎസ്.​ ​ഇ​തി​ൽ​ 108​ ​ഒ​ഴി​വു​ക​ൾ​ ​കേ​ര​ള​ത്തി​ലും​ 11​ ​ഒ​ഴി​വു​ക​ൾ​ ​ല​ക്ഷ​ദ്വീ​പി​ലു​മാ​ണ്. അപേക്ഷകർക്ക് അം​ഗീ​കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​ബി​രു​ദ​വും​ ​അ​പേ​ക്ഷി​ക്കു​ന്ന​ ​സം​സ്ഥാ​ന​ത്തെ​ ​പ്രാ​ദേ​ശി​ക​ ​ഭാ​ഷാ​ ​പ​രി​ജ്ഞാ​ന​വും​ ​(​കേ​ര​ള​ത്തി​ലും​ ​ല​ക്ഷ​ദ്വീ​പി​ലും​ ​മ​ല​യാ​ളം​) ​ക​മ്പ്യൂ​ട്ട​ർ​ ​പ​രി​ജ്ഞാ​ന​വും​ ​ഉ​ണ്ടായിരിക്കണം.

24,050​ ​രൂപ മുതൽ​ 64,480 രൂപ വരെയാണ് ശമ്പളം. 20 മുതൽ 28 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാ​​​​​​​ഗ​​​​​​​ക്കാ​​​​​​​ർ​​​​​​​ക്ക് ​​​​​​​ഉ​​​​​​​യ​​​​​​​ർ​​​​​​​ന്ന​​​​​​​ ​​​​​​​പ്രാ​​​​​​​യ​​​​​​​ ​​​​​​​പ​​​​​​​രി​​​​​​​ധി​​​​​​​യി​​​​​​​ൽ​​​​​​​ ​​​​​​​നി​​​​​​​യ​​​​​​​മാ​​​​​​​നു​​​​​​​സൃ​​​​​​​ത​​​​​​​ ​​​​​​​ഇ​​​​​​​ള​​​​​​​വ് ​​​​​​​ല​​​​​​​ഭി​​​​​​​ക്കും. പ്രി​ലി​മി​ന​റി,​ ​മെ​യി​ൻ​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഉദ്യോഗാർത്ഥികളെ ​തി​ര​ഞ്ഞെ​ടു​ക്കുക.​ ​പ്രി​ലി​മി​ന​റി​ ​പ​രീ​ക്ഷ​ ​ഒ​ക്ടോ​ബ​റി​ലും​ ​മെ​യി​ൻ​ ​പ​രീ​ക്ഷ​ ​ന​വം​ബ​റി​ലും​ ​ന​ട​ക്കും.​ ​തെ​റ്റു​ത്ത​ര​ത്തി​ന് ​നെ​ഗ​റ്റീ​വ് ​മാ​ർ​ക്കിം​ഗ് ​ഉണ്ടായിരിക്കും.

ഐബിപിഎ​സ് ​വെ​ബ്സൈ​റ്റായ w​w​w.​i​b​p​s.​in ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യാ​ണ് ​അ​പേ​ക്ഷി​ക്കേ​ണ്ട​ത്.​ ഒ​രാ​ൾ​ക്ക് ​ഏ​തെ​ങ്കി​ലു​മൊ​രു​ ​സം​സ്ഥാ​ന​ത്തേ​ക്കോ​ ​കേ​ന്ദ്ര​ഭ​ര​ണ ​പ്ര​ദേ​ശ​ത്തേ​ക്കോ​ ​മാ​ത്ര​മേ​ ​അ​പേ​ക്ഷി​ക്കാ​നാ​കൂ. ഈ മാസം 21 ആണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി.

English Summary

IBPS has announced 11,403 Clerk vacancies in public sector banks, including 108 in Kerala and 11 in Lakshadweep. Graduates aged 20–28 with computer knowledge and proficiency in the local language can apply. Selection will be through preliminary and main examinations, scheduled for October and November. Applications must be submitted online through IBPS by August 21.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BANK OFFICER JOBS, BANK JOBS FOR GRADUATES, BANKING JOBS KERALA, BANK OFFICER SALARY, GRADUATE BANK RECRUITMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+