
തിരുവനന്തപുരം: ഇഗ്നോ കോഴ്സുകളിലെ അസൈൻമെന്റുകൾ ഇനി ഓൺലൈൻ വഴി നൽകാം. ടേം എൻഡ് പരീക്ഷയുടെ അസൈൻമെന്റുകൾ ഓൺലൈൻ അസൈൻമെന്റ് മാനേജ്‌മെന്റ് സിസ്റ്റം വഴിയാണ് നൽകാനാവുക. സമർഥ് പോർട്ടലിലാണ് അസൈന്മെന്റുകൾ സമർപ്പിക്കേണ്ടത്. ലിങ്ക് - : https://ignou.samarth.edu.in/index.php/site/login. അസൈൻമെന്റുകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 20. പഠന കേന്ദ്രത്തിലോ റീജിയണൽ സെന്ററിലോ ഇതിനകം അസൈൻമെന്റുകൾ സമർപ്പിച്ചിട്ടുള്ളവർ സോഫ്റ്റ് കോപ്പികൾ വീണ്ടും അപ്‌ലോഡ് ചെയ്യേണ്ടതില്ല. ഫോൺ: 9447044132
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |