കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലെ കോളേജുകളിൽ തൊഴിലവസരം. ആറ് തസ്‌തികകളിലായി 22 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. എൽഡി ക്ലർക്ക്, എഡി സ്റ്റോർ കീപ്പർ, എൽഡി കമ്പ്യൂട്ടർഅസിസ്റ്റൻഡ്, മെക്കാനിക്ക്, യുജിസി ലൈബ്രേറിയൻ, ഓഫീസ് അറ്റന്റന്റ് എന്നീ തസ്‌തികകളിലാണ് ഒഴിവുള്ളത്. അപേക്ഷകർക്ക് വേണ്ട യോഗ്യത, ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ അറിയാം.
എൽഡി ക്ലർക്ക് - ആകെ ഒമ്പത് ഒഴിവുകളാണുള്ളത്. കേരള വർമ കോളേജിൽ ഏഴും വിവേകാനന്ദ കോളേജിൽ രണ്ടും ഒഴിവുകളാണുള്ളത്. അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം.
എഡി സ്റ്റോർ കീപ്പർ - കേരള വർമ കോളേജിലാണ് ഒഴിവുള്ളത്. അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം. ഒരു ഒഴിവാണുള്ളത്.
എൽഡി കമ്പ്യൂട്ടർ അസിസ്റ്റന്റ് - കേരള വർമ കോളേജിലും വിവേകാനന്ദ കോളേജിലും ഓരോ ഒഴിവുകൾ വീതമാണുള്ളത്. ടൈപ്പ് റൈറ്റിംഗും കമ്പ്യൂട്ടർ വേഡ് പ്രോസസിംഗും അറിഞ്ഞിരിക്കണം.
മെക്കാനിക്ക് - എട്ടാം ക്ലാസ് പാസായിരിക്കണം. ഇലക്‌ട്രോണിക്‌സ് അല്ലെങ്കിൽ മെക്കാനിക്കൽ ഡിപ്ലോമ ഉണ്ടായിരിക്കണം. കേരള വർമ കോളേജിൽ ഒരു ഒഴിവാണുള്ളത്.
യുജിസി ലൈബ്രേറിയൻ - ലൈബ്രറി സയൻസ്/ഇൻഫർമേഷൻ സയൻസ്/ഡോക്യുമെന്റേഷൻ സയൻസ് എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. കേരള വർമ കോളേജിലും വിവേകാനന്ദ കോളേജിലും ഓരോ ഒഴിവുകൾ വീതമാണുള്ളത്. ലൈബ്രറി കമ്പ്യൂട്ടേഷനിലും അറിവുണ്ടായിരിക്കണം.
ഓഫീസ് അസിസ്റ്റന്റ് - ഭിന്നശേഷി വിഭാഗത്തിന് സംവരണം ചെയ്‌ത ഒഴിവാണുള്ളത്. എട്ടാം ക്ലാസാണ് യോഗ്യത. കേരള വർമ കോളേജിൽ അഞ്ചും വിവേകാനന്ദ കോളേജിൽ രണ്ടും ഒഴിവുകളാണുള്ളത്.
Cochin Devaswom Board colleges have reported 22 vacancies across six categories, including LDC Clerk, Store Keeper, Computer Assistant, Mechanic, UGC Librarian and Office Attendant. Educational qualifications vary from Class 8 and Class 10 to postgraduate degrees, depending on the post.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |