കൊച്ചി മെട്രൊ റെയിൽ ലിമിറ്റഡിൽ തൊഴിൽ അവസരം. വിവിധ തസ്തികകളിലായി 6 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റെഗുലർ/ ഡെപ്യൂട്ടേഷൻ/ റീ എംപ്ലോയ്മെന്റ് നിയമനമാണ്.
മാനേജർ (ഫിനാൻസ്): ഒരു ഒഴിവ്. യോഗ്യത: 60% മാർക്കോടെ സി.എ/സി.എം.എ/എം.ബി.എയും ഏഴു വർഷ പ്രവൃത്തി പരിചയവും. ശമ്പളം: 60000 - 180000. ഉയർന്ന പ്രായം 40.
ജനറൽ മാനേജർ: 2 ഒഴിവ് (ഓപ്പറേഷൻസ് & മെയിന്റനൻസ്-1, സിഗ്നലിംഗ് & ടെലികോം-1).
യോഗ്യത: ഓപ്പറേഷൻസ് & മെയിന്റനൻസ് വിഭാഗത്തിൽ ഏതെങ്കിലും എൻജിനിയറിംഗ് ബ്രാഞ്ചിൽ ബി.ഇ/ ബി.ടെക്. സിഗ്നൽ & ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലേക്ക് ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എൻജിനിയറിംഗിൽ ബി.ഇ/ ബി.ടെക്. പ്രവൃത്തി പരിചയവും വേണം.
ശമ്പളം: 120000- 280000. ഉയർന്ന പ്രായം 55.
എച്ച്.ആർ (എക്സിക്യുട്ടീവ്/അസി. എക്സിക്യുട്ടീവ്): രണ്ട് ഒഴിവ്.
യോഗ്യത: 60 % മാർക്കോടെ എച്ച്.ആർ സ്പെഷ്യലൈസേഷനോടെ എം.ബി.എ/ തത്തുല്യം. പ്രവൃത്തി പരിചയം വേണം. ശമ്പളം: എക്സിക്യുട്ടീവ് (40000 - 140000), അസിസ്റ്റന്റ് എക്സിക്യുട്ടീവ് (30000- 120000). ഉയർന്ന പ്രായം: എക്സിക്യുട്ടീവ്- 32, അസിസ്റ്റന്റ് എക്സിക്യുട്ടീവ്- 30.
ലാൻഡ് അക്വിസിഷൻ ഓഫീസർ (റീ എംപ്ലോയ്മെന്റ്): ഒരു ഒഴിവ്. ശമ്പളം: 90000 രൂപ. പ്രായം: 56- 62.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
വെബ്സൈറ്റ്: www.kochimetro.org/careers
അവസാന തീയതി: 27.08.2026.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |