SignIn
Kerala Kaumudi Online
Wednesday, 23 September 2026 2.10 AM IST

ആയുർവേദ കോളേജിൽ വെട്ടിക്കുറച്ച സീറ്റുകൾ പുനഃസ്ഥാപിച്ചു

d

തിരുവനന്തപുരം: മതിയായ സൗകര്യങ്ങളും ആവശ്യത്തിന് അദ്ധ്യാപക, അനദ്ധ്യാപക തസ്തികകളുമില്ലാത്തത് ചൂണ്ടിക്കാട്ടി തിരുവനന്തപുരം ആയുർവേദ കോളേജിൽ വെട്ടിക്കുറച്ച ബി.എ.എം.എസ് സീറ്റുകൾ ദേശീയ കമ്മിഷൻ പുനഃസ്ഥാപിച്ചു. നാല് ബിരുദ, ഒരു പി.ജി സീറ്റുകളാണ് പുനഃസ്ഥാപിച്ചത്. പ്രിൻസിപ്പൽ സമർപ്പിച്ച അപ്പീലും സൗകര്യങ്ങളൊരുക്കാമെന്ന സത്യവാങ്മൂലവും പരിഗണിച്ചാണിത്. ബി.എ.എം.എസ് കോഴ്‌സിൽ 70 സീറ്റുകളിലും (ഇ.ഡബ്യു.എസ് ഉൾപ്പെടെ 88 സീറ്റുകൾ) 11 പി.ജി കോഴ്‌സുകളിലായി 76 സീറ്റുകളിലും (ഇ.ഡബ്യു.എസ് ഉൾപ്പെടെ 95 സീറ്റുകൾ) പ്രവേശനം നടത്താനാണ് അനുമതി. 15% സീറ്റുകൾ അഖിലേന്ത്യാ ക്വാട്ടയിലാണ്. അറിയിപ്പില്ലാതെ കോളേജിൽ പരിശോധന നടത്തുമെന്നും കൃത്യമായ നിലവാരം പുലർത്തുന്നില്ലെന്ന് കണ്ടാൽ പ്രവേശനത്തിനുള്ള അനുമതി റദ്ദാക്കുമെന്നും ദേശീയ കമ്മിഷൻ അറിയിച്ചിട്ടുണ്ട്. ആധാർ അധിഷ്ഠിത ബയോമെട്രിക് ഹാജർ സംവിധാനം നടപ്പാക്കാനും നിർദ്ദേശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+