ബാങ്ക് ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആന്റ് സെയിൽസ്) തസ്‌തികയിലെ ബാക്ക്‌ലോഗ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. എസ്‌സി/എസ്‌ടി, ഒബിസി വിഭാഗങ്ങളിലായി രാജ്യത്തുടനീളം 1538 ഒഴിവുകളാണുള്ളത്. ബാങ്കിന്റെ ഔദ്യോഗിക കരിയർ പോർട്ടൽ വഴി ഓഗസ്റ്റ് 27 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.
അപേക്ഷകർക്ക് ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉണ്ടായിരിക്കണം. 2026 ഏപ്രിൽ ഒന്നിന് 20 വയസിനും 28 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അതായത് അപേക്ഷകർ 1998 ഏപ്രിൽ രണ്ടിനും 2006 ഏപ്രിൽ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാർക്ക് എസ്‌ബിഐ ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്. പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, പ്രാദേശിക ഭാഷാ പ്രാവീണ്യ പരിശോധന എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
സെപ്‌തംബറിലായിരിക്കും പ്രിലിമിനറി പരീക്ഷ. 100 മാർക്കിന്റെ ഒബ്‌ജക്‌ടീവ് ടൈപ്പ് ചോദ്യങ്ങളാണ് ഉണ്ടാവുക. ഒക്‌ടോബർ അല്ലെങ്കിൽ നവംബറിലാകും മെയിൻ പരീക്ഷ. ഒരു ഉദ്യോഗാർത്ഥിക്ക് ഒരു സംസ്ഥാനത്തേക്ക് മാത്രമേ അപേക്ഷിക്കാൻ അനുവാദമുള്ളു. ഓൺലൈൻ അപേക്ഷയ്‌ക്കായി ഇ-മെയിൽ ഐഡിയും മൊബൈൽ നമ്പറും നിർബന്ധമാണ്. നിലവിലെ 1538 ഒഴിവുകൾ ബാക്ക്‌ലോഗ് വേക്കൻസികളാണെന്നും റെഗുലർ ജൂനിയർ അസോസിയേറ്റ് ഒഴിവുകൾക്കായി മറ്റൊരു വിജ്ഞാപനം ഉടൻ പ്രതീക്ഷിക്കാമെന്നാണ് എസ്‌ബിഐ വ്യക്തമാക്കിയിട്ടുള്ളത്.
State Bank of India has invited applications for 1538 Junior Associate (Customer Support & Sales) backlog vacancies for SC/ST and OBC categories nationwide. Graduates aged 20-28 are eligible to apply online through SBI's official career portal by August 27. Selection involves preliminary and main exams, followed by a local language proficiency test.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |