SignIn
Kerala Kaumudi Online
Tuesday, 01 September 2026 5.49 PM IST

സംസ്‌കൃത സർവകലാശാലയിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്; അപേക്ഷ ക്ഷണിച്ചു

university-

തൃശൂർ: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ ഏറ്റുമാനൂർ പ്രാദേശിക കാമ്പസിലെ ആയുർവേദ പഠന വിഭാഗത്തിൽ വനിതകൾക്കായി സംവരണം ചെയ്തിരിക്കുന്ന ഗസ്റ്റ് ലക്ചററുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. യു. ജി. സി. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. യു. ജി. സി. യോഗ്യതയുള്ളവരുടെ അഭാവത്തിൽ യു. ജി. സി. യോഗ്യത ഇല്ലാത്തവരെയും പരിഗണിക്കും.

യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും പ്രവർത്തിപരിചയ സർട്ടിഫിക്കറ്റുകളുടെയും അസലും സാക്ഷ്യ പ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം സെപ്തംബർ ഏഴിന് രാവിലെ 11ന് സർവ്വകലാശാലയുടെ ഏറ്റുമാനൂർ പ്രാദേശിക കാമ്പസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SREE SANKARACHARYA SANSKRIT UNIVERSITY, GUEST LECTURE POST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY