SignIn
Kerala Kaumudi Online
Wednesday, 29 July 2026 5.19 PM IST

സിവിൽ സർവീസ് പരീക്ഷാ പരിശീലനം; പട്ടികജാതി വിദ്യാർത്ഥികൾക്ക് ധനസഹായത്തിന് അപേക്ഷിക്കാം

education
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പട്ടികജാതി വിഭാഗത്തിൽ നിന്നും സിവിൽ സർവീസ് പരീക്ഷ പരിശീലനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് പരിശീലന പദ്ധതി പ്രകാരം ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ ​ഗ്രാമപഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് 2026-27 അദ്ധ്യയന വർഷത്തേയ്ക്ക് അപേക്ഷ നൽകാമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു.

വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ആധാർ കാർഡ്, ബാങ്ക് പാസ്‌ബുക്ക് പകർപ്പുകൾ എന്നിവ സഹിതം ഓ​ഗസ്റ്റ് 31ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് അപേക്ഷ സമർപ്പിക്കണം.

വിലാസം: ജില്ലാ പട്ടികജാതി വികസന ഓഫീസർ, ജില്ലാ പട്ടികജാതി വികസന ഓഫീസ്, അയ്യൻകാളി ഭവൻ (ഒന്നാം നില), കനകനഗർ, വെള്ളയമ്പലം - 695003. ഫോൺ: 0471- 2314238

English Summary

The Scheduled Caste Development Department has invited applications for financial assistance under its Civil Services Coaching Scheme for the 2026–27 academic year. Eligible Scheduled Caste students residing in rural panchayat areas of Thiruvananthapuram district can apply by August 31 with the required documents.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CIVIL SERVICES COACHING, UPSC COACHING, CIVIL SERVICES EXAM, UPSC PREPARATION, CIVIL SERVICE TRAINING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY