SignIn
Kerala Kaumudi Online
Saturday, 23 May 2026 6.59 PM IST

ബേപ്പൂരിൽ എൽഡിഎഫിന് ആശ്വാസം; കഷ്ടിച്ച് ജയിച്ച് മുഹമ്മദ് റിയാസ്

p-a-muhammad-riyas

കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിൽ എൽഡിഎഫിന് ആശ്വാസജയം. ഏഴായിരത്തിലധികം വോട്ടുകൾക്കാണ് പി എ മുഹമ്മദ് റിയാസ് ജയിച്ചത്. കഴിഞ്ഞതവണത്തെ അപേക്ഷിച്ച് കുറഞ്ഞ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് റിയാസ് ജയിച്ചുകയറിയത്. എൻഡിഎയുടെ കെ പി പ്രകാശ് ബാബു രണ്ടാം സ്ഥാനത്തെത്തി. യുഡിഎഫ് സ്ഥാനാർത്ഥി പി വി അൻവർ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.

ബേപ്പൂരിലെ ജനങ്ങൾ എൽഡിഎഫിനോടൊപ്പം നിന്നതിന് നന്ദി പറയുന്നതായി മുഹമ്മദ് റിയാസ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. '2021ൽ എൽഡിഎഫിന് അനുകൂലമായ ട്രെൻഡായിരുന്നു. ഭൂരിപക്ഷം കുറഞ്ഞുവെങ്കിലും ബേപ്പൂരിലെ ജനങ്ങൾ എൽഡിഎഫിനൊപ്പം നിന്നു. തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാത്തവരും എൽഡിഎഫിന് വോട്ട് ചെയ്യാത്തവരും ഉണ്ടാകാം. എല്ലാവരുടെയും എംഎൽഎയായി പ്രവ‌ർത്തിക്കും. എൽഡിഎഫിന് മൊത്തത്തിലുണ്ടായ ജനവിധിയിൽ ചർച്ചകൾക്കുശേഷം നേതാക്കൾ സംസാരിക്കും'- മുഹമ്മദ് റിയാസ് വ്യക്തമാക്കി.

പിണറായിസത്തിനെതിരെ പോരാടാനിറങ്ങിയ സഖാക്കൾ ജയിക്കുമെന്ന് കൃത്യമായി താൻ പറഞ്ഞിരുന്നുവെന്ന് ഫലപ്രഖ്യാപനത്തിന് പിന്നാലെ പി വി അൻവർ പ്രതികരിച്ചു. 'പിണറായിയെ താഴെയിറക്കുന്നത് ഇവിടത്തെ ഇടതുപക്ഷക്കാരും സഖാക്കളുമാണെന്ന് പറഞ്ഞത് അക്ഷരംപ്രതി പ്രാബല്യത്തിലായി. പരാജയപ്പെട്ടതിൽ ഒരു സങ്കടവുമില്ല. എല്ലാ വെല്ലുവിളികളും ഏറ്റെടുത്താണ് പോരാട്ടത്തിനിറങ്ങിയത്. പരാജയപ്പെട്ടെങ്കിലും ഏറ്റവും വലിയ സന്തോഷവാൻ ഞാനാണ്. എതിർ സ്ഥാനാർത്ഥിക്ക് മണ്ഡലത്തിന്റെ പുറത്തേയ്ക്ക് പോകാൻ പോലും ഞാൻ അവസരം നൽകിയില്ല'- പി വി അൻവർ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: P A MUHAMMAD RIYAS, BEYPORE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA