
മട്ടന്നൂർ: ഉംറ തീർത്ഥാടകരുമായി കണ്ണൂർ വിമാനത്താവളത്തിലേക്ക് പോയ ടൂറിസ്റ്റ് ബസിന് തീപിടിച്ചു.മട്ടന്നൂർ ശിവപുരത്തുവച്ച് ഇന്നലെ പുലർച്ചെ രണ്ടുമണിയോടെയാണ് അപകടം.ബസ് പൂർണമായും കത്തിനശിച്ചെങ്കിലും 42 യാത്രക്കാരും രക്ഷപ്പെട്ടു.വയനാട് മാനന്തവാടിയിൽ നിന്ന് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്.ശിവപുരം ടൗണിലെത്തിയപ്പോൾ എൻജിൻ ഭാഗത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഉടൻ ബസ് നിർത്തി ഉറക്കത്തിലായിരുന്ന യാത്രക്കാരെ വിളിച്ചുണർത്തി പുറത്തിറക്കി.ലഗേജുകളും മാറ്റിയതിനുപിന്നാലെ ബസ് തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.നാട്ടുകാരും മട്ടന്നൂർ,കൂത്തുപ്പറമ്പ് നിന്നുള്ള അഗ്നിശമന സേനയും ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ബസ് പൂർണമായും കത്തിനശിച്ചു.ബസിന്റെ കംപ്രസറിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.ശിവപുരം മുസ്ലിം ലീഗ് ഓഫീസിനും പരിസരത്തെ കടകൾക്കും നാശനഷ്ടം സംഭവിച്ചു.രണ്ടു ബസുകളിലായാണ് തീർത്ഥാടകർ പുറപ്പെട്ടിരുന്നത്.അപകടത്തിൽ പെട്ട ബസിലെ യാത്രക്കാരെ മറ്റൊരു വാഹനത്തിൽ വിമാനത്താവളത്തിലെത്തിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |