SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.48 AM IST

പാലായിൽ പൊരുതുന്നത് മുൻ എം.എൽ.എ മക്കൾ

pala

കോട്ടയം : മുൻ നിയമസഭാംഗങ്ങളായ മൂന്ന് പേരുടെ മക്കളാണ് പാലായിൽ പോരിനിറങ്ങുന്നത്. കേരള കോൺഗ്രസ് (എം)​ ചെയർമാൻ ജോസ് കെ.മാണി, മാണി സി.കാപ്പൻ, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് എന്നിവരാണ് ആ സ്ഥാനാർത്ഥികൾ. മറ്റൊരു മണ്ഡലത്തിലുമില്ല ഈ കൗതുകം. മന്ത്രിയായും എം.എൽ.എയായും അരനൂറ്റാണ്ട് കാലം പാലായെ പ്രതിനിധീകരിച്ച കെ.എം.മാണിയുടെ വിജയം തുടരാൻ കഴിഞ്ഞ തവണ മകൻ ജോസ് കെ.മാണിയ്ക്ക് കഴിഞ്ഞില്ല. അന്ന് മാണി സി.കാപ്പനോട് തോറ്റത് 15386 വോട്ടുകൾക്ക്.

ഇക്കുറി മണ്ഡലം തിരിച്ചു പിടിക്കുമെന്ന വാശിയിലാണ് ജോസ് ഇടതുപക്ഷത്തിനൊപ്പം രണ്ടാം അങ്കത്തിനിറങ്ങുന്നത്.

യു.ഡി.എഫ് സ്ഥാനാർത്ഥി മാണി സി.കാപ്പനും ശക്തമായ രാഷ്ട്രീയ കുടുംബാടിത്തറയുണ്ട്. പിതാവ് ചെറിയാൻ ജെ.കാപ്പൻ കോൺഗ്രസ് നേതാവും തിരുവിതാംകൂർ,​ തിരുക്കൊച്ചി നിയമസഭകളിൽ അംഗവുമായിരുന്നു.

2006 മുതൽ പാലായിൽ ഇടതു സ്ഥാനാർത്ഥിയായിരുന്ന മാണി സി.കാപ്പൻ ആദ്യം ജയിക്കുന്നത് കെ.എം.മാണിയുടെ നിര്യാണത്തോടെ 2019ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായിട്ടാണ്. ഹാട്രിക് ലക്ഷ്യമിട്ടാണ് കാപ്പന്റെ മത്സരം. നിയമസഭയിലേയ്ക്ക് ആദ്യമായി മത്സരിക്കുന്ന ഷോൺ ജോർജ് ഏഴ് തവണ പൂഞ്ഞാർ എം.എൽ.എയായ പി.സി.ജോർജിന്റെ മകനാണ്. 2016 ൽ പി.സി.ജോർജ് ചരിത്രഭൂരിപക്ഷം നേടി ഒറ്റയ്ക്കും ജയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ തോറ്റെങ്കിലും ഇക്കുറി ബി.ജെ.പി സ്ഥാനാർത്ഥിയാണ് ജോർജ്. അച്ഛനും മകനും സ്ഥാനാർത്ഥിയെന്ന പ്രത്യേകതയുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA