SignIn
Kerala Kaumudi Online
Friday, 26 June 2026 6.23 PM IST

പനിയും ഛർദ്ദിയും; 38 വിദ്യാർത്ഥികൾ ആശുപത്രിയിൽ, ഭക്ഷ്യവിഷബാധയെന്നും സംശയം

READ ENGLISH VERSION
hospital

കൽപ്പറ്റ: പനിയും ഛർദ്ദിയും പിടിപ്പെട്ട 38 വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സയിൽ. വയനാട് ബത്തേരിയിലെ കോളിയാടി മാർ ബസേലിയോസ് എ.യു.പി സ്‌കൂളിലെ വിദ്യാ‌ർത്ഥികളാണ് ചികിത്സയിൽ കഴിയുന്നത്. വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതാണോ വൈറൽ പനിയാണോ എന്നതിൽ സ്ഥിരീകരണമായില്ല. വിശദപരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.

കുട്ടികളുടെ ചികിത്സയ്ക്കായി ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രത്യേക വാർഡ് ക്രമീകരിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി കുട്ടികൾ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളാണുള്ളതെന്ന് ആശുപത്രി അധികൃതർ പറയുന്നു. പരിശോധനാഫലം പുറത്തുവന്നാൽ മാത്രമേ ഇതിൽ സ്ഥിരീകരണമുണ്ടാവുകയുള്ളൂവെന്നാണ് ഡോക്‌‌ടർമാർ അറിയിച്ചത്.

സ്‌കൂളിലെ കുടിവെള്ളത്തിൽ നിന്നുള്ള ബാക്‌ടീരിയൽ ഇൻഫെക്‌ഷനാണെന്നാണ് നിഗമനം. സമാന ലക്ഷണങ്ങളുമായി കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ വിവിധ ആശുപത്രികളിലായി 150 കുട്ടികൾവരെ ചികിത്സ തേടിയെന്ന വിവരവുമുണ്ട്. കുട്ടികളുടെ ആരോഗ്യസ്ഥിതി നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി സന്ദർശിച്ച പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SULTAN BATHERY, STUDENTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA