SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.50 AM IST

പത്രസമ്മേളനം റിപ്പോർട്ട് ചെയ്താൽ അപകീർത്തി ആകില്ല: ഹൈക്കോടതി

high-court

കൊച്ചി: പത്രസമ്മേളനം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ മാദ്ധ്യമ സ്ഥാപനത്തിനും മാദ്ധ്യമ പ്രവർത്തകർക്കും എതിരായ അപകീർത്തിക്കേസ് നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിനും, അഭിലാഷ് ജി. നായർ, ജോഷി കുര്യൻ തുടങ്ങിയ മാദ്ധ്യമ പ്രവർത്തകർക്കുമെതിരായ അപകീർത്തിക്കേസിലെ തുടർ നടപടികൾ ജസ്റ്റിസ് സി.എസ്. ഡയസ് റദ്ദാക്കുകയും ചെയ്തു. എറണാകുളം സ്വദേശി ജോർജ് തോമസ് നൽകിയ സ്വകാര്യ അന്യായത്തിലായിരുന്നു കേസ്. 2012ലായിരുന്നു പത്രസമ്മേളനം. പരാതിക്കാരൻ കബളിപ്പിച്ചെന്ന ആരോപണം സംപ്രേഷണം ചെയ്തതാണ് കേസായത്. പത്രസമ്മേളനത്തിലെ ആരോപണത്തെക്കുറിച്ച് മാദ്ധ്യമങ്ങൾക്ക് മുൻകൂട്ടി അറിവുണ്ടാകില്ലെന്ന് കോടതി വിലയിരുത്തി. തുടർന്ന് എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലെ നടപടികൾ റദ്ദാക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA