SignIn
Kerala Kaumudi Online
Tuesday, 07 July 2026 6.45 PM IST

കോട്ടയത്ത് മജിസ്ട്രേറ്റിനെതിരെ പോ പുല്ലേ, പോടീ പുല്ലേ വിളികളുമായി അഭിഭാഷകർ, പ്രതിഷേധം വ്യാജരേഖ ചമച്ച വക്കീലിനെതിരെ കേസെടുത്തപ്പോൾ

READ ENGLISH VERSION
kottyam

കോട്ടയം: സി ജെ എം കോടതിയിൽ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെതിരെ പരസ്യമായി മോശം പദപ്രയോഗങ്ങൾ നടത്തി അഭിഭാഷകർ. ഇതുസംബന്ധിച്ച് ജില്ലാ ജഡ്ജിയും ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റും ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. മോശം പരാമർശം നടത്തി പ്രതിഷേധിച്ച അഭിഭാഷകർക്കെതിരെ കർശന നടപടിക്ക് സാദ്ധ്യതയുണ്ട്.

കോട്ടയം കോടതി കോംപ്ളക്സിലായിരുന്നു പ്രതിഷേധ പ്രകടനം. ‘പോ പുല്ലേ, പോടീ പുല്ലേ... പോടീ പുല്ലേ സിജെഎമ്മേ...’, ‘ആളിക്കത്തിപ്പടരും തീയിൽ സിജെഎം തുലയട്ടെ’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാർ മുഴക്കിയത്. വ്യാജരേഖ ചമച്ച അഭിഭാഷകൻ എം പി നവാബിനെതിരെ നടപടിയെടുത്തതായിരുന്നു പ്രതിഷേധത്തിന് ഇടയാക്കിയത്. മജിസ്ട്രേറ്റിന്റെ നിർദ്ദേശപ്രകാരം കോട്ടയം ഈസ്റ്റ് പൊലീസാണ് അഭിഭാഷകനെതിരെ കേസെടുത്തത്.

തട്ടിപ്പ് കേസിൽ പ്രതിയായിരുന്ന മണർകാട് സ്വദേശി രമേശൻ എന്നയാൾക്ക് ജാമ്യം ലഭിക്കാനായി കരമടച്ച രസീത് ഉൾപ്പടെയുള്ള വ്യാജരേഖകൾ നവാബ് ഹാജരാക്കിയെന്നായിരുന്നു കേസ്. അഭിഭാഷകനെ പ്രതിയാക്കിയ നടപടി അംഗീകരിക്കാവില്ലെന്നാണ് ബാർ അസോസിയേഷൻ ജില്ലാ മജിസ്ട്രേറ്റിന് നൽകിയ പരാതിയിൽ പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOTTYAM, CJM COURT, ADVOCATES, PUBLICLY ABUSE, CHIEF JUDICIAL MAGISTRATE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA