തിരുവനന്തപുരം: ഐഎച്ച്‌ആർഡി ഡയറക്‌ടർ സ്ഥാനത്ത് നിന്ന് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺകുമാറിനെ മാറ്റി. പകരം പ്രൊഫസർ എം വി രാജേഷിനെയാണ് നിയമിച്ചിരിക്കുന്നത്. ഐഎച്ച്‌ആർഡിക്ക് കീഴിലെ പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജിലെ പ്രിൻസിപ്പളാണ് രാജേഷ്.
മൂന്ന് വർഷം മുമ്പാണ് അരുൺകുമാറിന് ഡയറക്‌ടർ ഇൻ ചാർജ് ചുമതല നൽകിയത്. അരുൺകുമാറിന്റെ നിയമനം ചോദ്യംചെയ്‌ത് നേരത്തേ നിരവധി പരാതികൾ ഹൈക്കോടതിയിലെത്തിയിരുന്നു.ഈ പരാതികളിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അരുൺകുമാറിന്റെ യോഗ്യത പരിശോധിക്കണമെന്നും രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് യോഗ്യത മറികടന്ന് പദവിയിൽ എത്തിയോ എന്ന് അന്വേഷിക്കണമെന്നുമായിരുന്നു കോടതി നിർദേശിച്ചത്.
ഐഎച്ച്‌ആർഡി ഡയറക്‌ടർ പദവി സർവകലാശാല വിസിക്ക് തുല്യമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഏഴ് വർഷത്തെ അദ്ധ്യാപന പരിചയമാണ് 2018ലെ യുജിസി മാനദണ്ഡപ്രകാരം ഡയറക്‌ടറാകാനുള്ള യോഗ്യത. ക്ലറിക്കൽ പദവിയിലിരുന്ന അരുൺകുമാറിന് ഈ പദവി നൽകിയത് വിചിത്രമാണെന്നും കോടതി കണ്ടെത്തിയിരുന്നു.
V. A. Arunkumar, son of former CM V. S. Achuthanandan, has been removed as IHRD Director, replaced by Professor M. V. Rajesh. Arunkumar's three-year appointment as Director in-charge faced High Court scrutiny. The court had ordered an investigation into his qualifications, noting the post requires seven years of teaching experience, while Arunkumar held a clerical position.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |