SignIn
Kerala Kaumudi Online
Thursday, 29 October 2026 8.21 PM IST

കൂട്ടിയ ശമ്പളം വേണ്ട,​ എംഎൽഎമാരുടെ ശമ്പള വർദ്ധനയ്ക്കെതിരെ രാജീവ് ചന്ദ്രശേഖർ

rajeev-chandrasekhar-
രാജീവ് ചന്ദ്രശേഖർ എം.എൽഎ

തിരുവനന്തപുരം: എം.എൽ.എമാരുടെ ശമ്പളം വർ‌ദ്ധിപ്പിച്ച നടപടിയെ വിമർശിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനും എം.എൽ.എയുമായ രാജീവ് ചന്ദ്രശേഖർ. സാമ്പത്തിക പ്രതിസന്ധിക്കിടെയുള്ള സർക്കാരിന്റെ തീരുമാനം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. കൂട്ടിയ ശമ്പളവും അലവൻസും സ്വീകരിക്കില്ലെന്നും എല്ലാ അലവൻസും മണ്ഡലത്തിനായി ചെലവഴിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിക്കിടെയുള്ള സർക്കാരിന്റെ തീരുമാനം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളവും അലവൻസുകളും കൂട്ടാനുള്ള ബിൽ ഒറ്റക്കെട്ടായാണ് ഇന്ന് നിയമസഭ പാസാക്കിയത്. എം.എൽ.എമാർക്ക് നിലവിൽ കിട്ടുന്ന 69,000 രൂപ 98,000 രൂപയായി ഉയരും. ചെറിയ തുക ശമ്പളവും മറ്റുള്ളവയെല്ലാം യാത്രാബത്തയടക്കം വിവിധ ആനുകൂല്യങ്ങളായാണ് ലഭിക്കുക. മന്ത്രിമാർക്ക് 99,000 രൂപയിൽ നിന്ന് 1.33 ലക്ഷമായി ഉയരും. മൂന്നിലൊന്ന് വർദ്ധനവാണ് വരുത്തിയത്. 2018ലാണ് ഇതിനുമുമ്പ് ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചത്. മന്ത്രിമാരൂടെ പ്രൈവറ്റ് സെക്രട്ടറിക്കും അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിക്കും 1.40 ലക്ഷം രൂപ ശമ്പളം ലഭിക്കുമ്പോൾ മന്ത്രിക്ക് ഒരു ലക്ഷത്തോളം മാത്രമായിരുന്നു ലഭിച്ചിരുന്നത്

.മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള, അലവൻസ് തുകകൾ 30 മുതൽ 35 ശതമാനം വരെ ഉയർത്താൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മിഷൻ സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. ശമ്പള, അലവൻസ് തുകകൾ പരിഷ്കരിക്കണമെങ്കിൽ ശമ്പളവും ബത്തയും ബിൽ ഭേദഗതി ചെയ്യണം.സ്റ്റാ​ഫി​നും​ ​ശ​മ്പ​ള​ ​വ​ർ​ദ്ധനഎം.​എ​ൽ.​എ​മാ​രു​ടെ​ ​സ്റ്റാ​ഫി​നും​ ​ശ​മ്പ​ള​ ​വ​ർ​ദ്ധ​ന​​അ​നു​വ​ദി​ക്കും.​ ​നി​ല​വി​ൽ​ ​ഇ​രു​പ​തി​നാ​യി​രം​ ​ആ​യ​ത് 25000​ ​ആ​യി​ ​കൂ​ടും.​ ​എം.​എ​ൽ.​എ​മാ​രു​ടെ​ ​ഇ​ന്ധ​ന​ ​അ​ല​വ​ൻ​സി​ലും​ ​വ​ർ​ദ്ധ​ന​ ​വ​രു​ത്തും.​ ​ഇ​ന്ധ​ന​ ​വി​ല​ ​വ​ർ​ദ്ധ​ന​വ് ​കൂ​ടി​ ​പ​രി​ഗ​ണി​ച്ചാ​ണി​ത്.​ ​മ​ന്ത്രി​മാ​രു​ടെ​ ​ശ​മ്പ​ള​ ​സ്കെ​യി​ലി​ൽ​ ​അ​ടി​സ്ഥാ​ന​ ​ശ​മ്പ​ള​ത്തി​ലും​ ​ഡി.​എ​യി​ലും​ ​അ​ട​ക്കം​ ​വ​ർ​ദ്ധ​ന​ ​വ​രു​ത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MLA, BJP MLA, RAJEEV CHANDRASEKHAR, MLA SALARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA