SignIn
Kerala Kaumudi Online
Wednesday, 09 September 2026 6.05 AM IST

നാലുവർഷ ബിരുദ പ്രോഗ്രാം ലോഞ്ചിംഗ്; എല്ലാ അദ്ധ്യാപക-അനദ്ധ്യാപക സംഘടനകളും പിന്തുണ വാഗ്ദാനം ചെയ്തതായി മന്ത്രി

READ ENGLISH VERSION
r-bindu

തിരുവനന്തപുരം: നാലുവർഷ ബിരുദ പ്രോഗ്രാം ലോഞ്ചിംഗ് ചടങ്ങിന് കക്ഷിഭേദമില്ലാതെ എല്ലാ അദ്ധ്യാപക-അനദ്ധ്യാപക സംഘടനകളും പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ജൂലായ് ഒന്നിനാണ് സംസ്ഥാനത്ത് നാലുവർഷ ബിരുദ പ്രോഗ്രാം ലോഞ്ചിംഗ് നടക്കുന്നത്.

നാലുവർഷ ബിരുദ പരിപാടിയിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായാണ് വിവിധ കോളേജ് - സർവ്വകലാശാലാ അദ്ധ്യാപക സംഘടനകളുടെയും അനദ്ധ്യാപക ജീവനക്കാരുടെ സംഘടനകളുടെയും യോഗം മന്ത്രി വിളിച്ചു ചേർത്തത്. വർക്ക് ലോഡ് ഉൾപ്പെടെ അദ്ധ്യാപക സംഘടനകൾ ഉന്നയിച്ച ആശങ്കകൾ യോഗം വിശദമായി ചർച്ച ചെയ്തുവെന്ന് മന്ത്രി പറഞ്ഞു. ധനകാര്യവകുപ്പുമായി കൂടിയാലോചിച്ച ശേഷം വർക്ക് ലോഡ് കാര്യത്തിൽ ഉചിതമായ നടപടിയുണ്ടാകുമെന്ന് അദ്ധ്യാപക സംഘടനാ നേതാക്കളെ അറിയിച്ചുവെന്നും മന്ത്രി പറഞ്ഞു.

നാലുവർഷ ബിരുദ പ്രോഗ്രാം സംബന്ധിച്ച് അനദ്ധ്യാപക ജീവനക്കാർക്കായി പ്രത്യേക പരിശീലന പരിപാടി ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി. അനദ്ധ്യാപക ജീവനക്കാരുടെ സംഘടനാ നേതാക്കളുമായുള്ള ആലോചനാ യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: R BINDU, MINISTER, FOUR YEAR DEGREE PROGRAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA