SignIn
Kerala Kaumudi Online
Sunday, 30 August 2026 2.21 AM IST

ഇടതുവോട്ട് ലഭിച്ചു; ഒറ്റയ്ക്ക് പോരാടേണ്ടിവന്നു: അൻവർ

1

മലപ്പുറം: ബേപ്പൂർ നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണം യു.ഡി.എഫ് ശക്തികേന്ദ്രങ്ങളിലെ വലിയ തോതിലുള്ള വോട്ട് ചോർച്ചയാണെന്ന ആരോപണവുമായി സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന പി.വി.അൻവർ രംഗത്ത്. ചിലയിടങ്ങളിൽ പോസ്റ്ററുകൾ പോലും ഒട്ടിക്കാതെ പ്രാദേശിക നേതൃത്വം ഒറ്റിക്കൊടുത്തുവെന്നും ഫെയ്സ്ബുക് കുറിപ്പിലൂടെ അൻവർ ആരോപിച്ചു. യു.ഡി.എഫ് ശക്തികേന്ദ്രങ്ങളായ ഫറോക്ക്, രാമനാട്ടുകര നഗരസഭകളിലും ചെറുവണ്ണൂർ, നല്ലളം മേഖലകളിലും പ്രതീക്ഷിച്ച ലീഡുണ്ടാക്കാനായില്ല. ഈ വോട്ട് ചോർച്ച നികത്തിയത് ഇടതുപക്ഷ കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ച പിന്തുണയാണ്. 215 ബൂത്തുകളിലെയും കൃത്യമായ വോട്ട് കണക്ക് പുറത്തുവിടുമെന്നും അൻവർ വ്യക്തമാക്കി. അൻവറിന്റെ സ്ഥാനാർത്ഥിത്വമല്ല പരാജയത്തിന് കാരണമെന്നും, വോട്ട് ചോർച്ചയുണ്ടായെങ്കിൽ മുന്നണി പരിശോധിക്കുമെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പ്രതികരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANVAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA