
പരപ്പനങ്ങാടി : ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി താനൂർ എടക്കടപ്പുറം സ്വദേശി കുഞ്ഞാലകത്തു ഫിറോസിനെ (39) പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച പുലർച്ചെ ഒന്നിന് മംഗലാപുരം- തിരുവനന്തപുരം മലബാർ എക്സ്‌പ്രസിലാണ് സംഭവം. കോഴിക്കോട് നിന്നും പരപ്പനങ്ങാടിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ അടുത്ത് ചാരി നിന്ന് ബുദ്ധിമുട്ടിക്കുകയായിരുന്നു. ജനറൽ കമ്പാർട്ട്‌മെന്റിൽ തിരക്കായതിനാലാവാമെന്ന് കരുതിയ യുവതി തിരക്ക് കുറഞ്ഞ മറ്റൊരു സ്ഥലത്തേക്ക് മാറി. എന്നാൽ പ്രതി പിന്തുടർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചതോടെ യുവതി ബഹളം വച്ചു. മറ്റു യാത്രക്കാർ പ്രതിയെ തടയുകയും പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി തിരൂർ ജയിലിൽ റിമാൻഡ് ചെയ്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |