
തിരുവനന്തപുരം: പി.കേശവദേവ് സാഹിത്യപുരസ്‌കാരം നോവലിസ്റ്റും പത്രപ്രവർത്തകനുമായ സുഭാഷ് ചന്ദ്രന്. സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരമെന്ന് പുരസ്‌കാര സമിതി ചെയർപേഴ്സൺ ഡോ.ജോർജ് ഓണക്കൂർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പി.കേശവദേവ് ഡയാബ്സ്‌ക്രീൻ പുരസ്‌കാരത്തിന് ഡോ.തങ്കം സുബ്രഹ്മണ്യൻ അർഹയായി. 50,000 രൂപയും ബി.ഡി.ദത്തൻ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 17ന് വൈകിട്ട് 4ന് ഹിൽട്ടൺ ഗാർഡൻ ഇൻ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ പുരസ്‌കാരം സമ്മാനിക്കും. പി.കേശവദേവ് ട്രസ്റ്റ് ചെയർപേഴ്സൺ സീതാലക്ഷ്മി ദേവ്, ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ഡോ.ജ്യോതിദേവ് കേശവദേവ്, ഡോ.തോമസ് മാത്യു, വിജയകൃഷ്ണൻ എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |