
കൊച്ചി: നാല് ചെക്കുകേസുകളിലായി മൂന്നര വർഷം തടവുശിക്ഷ ലഭിച്ചതിനാൽ പാല എം.എൽ.എ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ നൽകിയ നിവേദനത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ നിയമസഭാ സ്പീക്കർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. ചെക്കുകേസുകളിലെ പരാതിക്കാരൻ ദിനേഷ് മേനോൻ നൽകിയ ഹർജി തീർപ്പാക്കിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്.
മാണി സി. കാപ്പനെ ശിക്ഷിച്ചുകൊണ്ടുള്ള വിധി വന്നതിന് പിന്നാലെ, ഹർജിക്കാരൻ സ്പീക്കർക്ക് ഇ-മെയിൽ വഴി പരാതി നൽകിയിരുന്നു. ഇതിൽ നടപടിയുണ്ടായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |