
കണ്ണൂർ: എം.ഡി.എം.എയുമായി രണ്ട് ഡോക്ടർമാർ എക്സൈസിന്റെ പിടിയിൽ. മലപ്പുറം പുതുപൊന്നാനി പാലക്കൽ വീട്ടിൽ എച്ച്.എ. ഇർഷാദ് (33), തലശ്ശേരി വടക്കുമ്പാട് കൂളിബസാറിൽ സദ്മം വീട്ടിൽ സി.പി. സിദ്ധാർഥ് (31) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 2.809 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. മട്ടന്നൂരിലെ സ്‌കൈ പാലസ് ഹോട്ടൽ മുറിയിലും ഇവർ സഞ്ചരിച്ച താർ കാറിലുമായാണ് ഇത് സൂക്ഷിച്ചിരുന്നത്.എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരിട്ടി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സി. രഞ്ജിത്തിന്റെ നേതൃത്വത്തിലാണ് ഹോട്ടലിൽ പരിശോധന നടത്തിയത്. ബംഗളൂരുവിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പി.ജി വിദ്യാർത്ഥിയാണ് സിദ്ധാർത്ഥ്. ഇർഷാദ് കണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ ഡോക്ടറാണ്. എം.ഡി.എം.എ വാങ്ങിയത് ബംഗളൂരുവിൽ നിന്നാണെന്നാണ് ഇവരുടെ മൊഴി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |