SignIn
Kerala Kaumudi Online
Thursday, 17 September 2026 6.23 PM IST

'മനഃപൂർവമുള്ള നരഹത്യയ്‌ക്ക് കൂട്ടുനിൽക്കുകയാണ് വനംവകുപ്പ്'; കർഷകരെ ജീവിക്കാൻ അനുവദിക്കണമെന്ന് ബിഷപ്പ് പാംപ്ലാനി

READ ENGLISH VERSION
pamplany

കോട്ടയം: കർഷകരോട് മനുഷ്യത്വമില്ലാത്ത നിലപാടാണ് സർക്കാരുകൾക്കുള്ളതെന്ന് തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. വയനാട്ടിലെ വന്യജീവി ആക്രമണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പ്രതികരിച്ചത്. സർക്കാരിന്റെ ഭാഗത്ത് നിന്ന് വലിയ കൃത്യവിലോപമുണ്ടായി. സംസ്ഥാനത്ത് വനംവകുപ്പ് സമ്പൂർണ പരാജയമാണെന്നും പാംപ്ലാനി ആരോപിച്ചു.

ആന വയനാട്ടിൽ എത്തിയിട്ട് വിവരം അറിഞ്ഞില്ല. യാതൊരു മുന്നറിയിപ്പും ഉദ്യോഗസ്ഥർ നൽകിയില്ല. മനഃപൂർവമുള്ള നരഹത്യയ്‌ക്ക് കൂട്ടുനിൽക്കുകയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ചെയ്തത്. ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്നും പാംപ്ലാനി ആവശ്യപ്പെട്ടു. മരണം സംഭവിച്ചശേഷം പത്ത് ലക്ഷം പ്രഖ്യാപിക്കുന്നത് ലജ്ജാകരമാണ്. പണമല്ല വേണ്ടത്, ജീവിക്കാന്‍ അനുവദിക്കണം. കര്‍ഷകന്റെ വിഷയങ്ങളെ അഭിസംബോധന ചെയ്യാതെ ഒരു സര്‍ക്കാരിനും മുന്നോട്ട് പോകാനാകില്ല. അവര്‍ രോഷത്തിലാണ്. അവര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ട കാര്യങ്ങളൊന്നും നടന്നിട്ടില്ല. ജനാധിപത്യത്തില്‍ ജനങ്ങൾക്ക് അവരുടെ പ്രതിഷേധം അറിയിക്കാനുള്ള വേദിയാണ് തിരഞ്ഞെടുപ്പെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

പിസി ജോർജിന്റെ ബിജെപി പ്രവേശനത്തെക്കുറിച്ചും പാംപ്ലാനി പ്രതികരിച്ചു. ബിജെപിയിൽ ചേരുന്ന കാര്യം പിസി ജോർജ് തന്നെ വിളിച്ച് അറിയിച്ചിരുന്നുവെന്നും പാംപ്ലാനി പറഞ്ഞു. താന്‍ ആരെയും ആശീര്‍വദിച്ചിട്ടില്ലെന്നും ബിജെപിയില്‍ ചേരുന്നു എന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞതെന്നും പാംപ്ലാനി കൂട്ടിച്ചേര്‍ത്തു.

തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പിന്റെ ആശീര്‍വാദത്തോടെയാണ് താന്‍ ബിജെപിയില്‍ ചേരുന്നതെന്ന് നേരത്തെ പി സി ജോര്‍ജ് അവകാശപ്പെട്ടിരുന്നു. ഇത് സംബന്ധിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു പാംപ്ലാനിയുടെ പ്രതികരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PAMPLANY, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA