SignIn
Kerala Kaumudi Online
Saturday, 27 June 2026 5.39 AM IST

ഇ ശ്രീധരനെ ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടില്ല,​ നിലപാട് തിരുത്തി വി മുരളീധരൻ

bharath-

തിരുവനന്തപുരം : മെട്രോമാൻ ഇ ശ്രീധരനെ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി വി. മുരളീധരൻ. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന കാര്യത്തില്‍ പാര്‍ട്ടി അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് വി.മുരളീധരന്‍ വാർത്താഏജൻസിയോട് പറഞ്ഞു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനുമായി താൻ സംസാരിച്ചുെവന്നും ഇ..ശ്രീധരൻ മുഖ്യമന്ത്രിയാകാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നാണ് സുരേന്ദ്രൻ പറഞ്ഞതെന്നും മുരളീധരൻ വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ബി.ജെ.പി തിരഞ്ഞെടുപ്പിനെ നേരിടാറില്ലെന്നും മുരളീധരൻ വിശദീകരിച്ചു. ഇ.ശ്രീധരന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് വി.മുരളീധരന്‍ നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റും അദ്ദേഹം നീക്കം ചെയ്തിട്ടുണ്ട്.

ആലപ്പുഴയിൽ വിജയയാത്രയിൽ നടത്തിയ പ്രസംഗത്തിലാണ് കെ.സുരേന്ദ്രൻ ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർ‌ത്ഥിയായി പ്രഖ്യാപിച്ചത്. ശ്രീധരന്റെ നേതൃത്വത്തിൽ കേന്ദ്രവുമായി സഹകരിച്ച് പതിന്മടങ്ങ് ശക്തിയിൽ വികസന പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടപോവാനാവുമെന്ന് സുരേന്ദ്രൻ പറഞ്ഞു. കേരളത്തിന്റെ വികസന മുരടിപ്പ് അവസാനിപ്പിക്കാനും അഴിമതിയില്ലാത്ത വികസനമാതൃകയ്‌ക്കുമായാണ് ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തങ്ങൾ ഉയർ‌ത്തിക്കാട്ടുന്നതെന്ന് കെ.സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. ഒരവസരം ഇ.ശ്രീധരന് നൽകിയാൽ നരേന്ദ്രമോദിയുടെ വികസന പ്രവർത്തനങ്ങൾ പതിന്മടങ്ങായി നടപ്പാക്കാനാകുമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. രാഷ്‌ട്രീയക്കാരനായല്ല ടെക്‌നോക്രാ‌റ്റെന്ന നിലയിലാകും തന്റെ പ്രവർത്തനമെന്നും ഇന്ന് രാവിലെ അദ്ദേഹം പ്രതികരിച്ചു. ശരീരത്തിന്റെ പ്രായമല്ല മനസിന്റെ പ്രായമാണ് പ്രധാനമെന്നും ഇ.ശ്രീധരൻ പറഞ്ഞു.

ഇപ്പോൾ ഡിജി‌റ്റൽ ഏജാണെന്നും ഡിജി‌റ്റൽ ഏജിൽ ഡിജി‌റ്റൽ സന്ദേശവുമായി ജനങ്ങളെ സമീപിക്കുന്നതാകും തന്റെ പ്രവർത്തനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പതിനെട്ടു മാസം കൊണ്ടു പൂർത്തിയാക്കേണ്ട പാലാരിവട്ടം പാലം പുനർനിർമാണം അഞ്ചു മാസം കൊണ്ടാണ് ഇ ശ്രീധരന്റെ നേതൃത്വത്തിൽ പൂർത്തിയാക്കിയത്. ഈ വികസന മാതൃകയാണ് ബിജെപി മന്നോട്ടുവയ്ക്കുന്നത്. ഇ ശ്രീധരൻ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയാവണമെന്ന് ആഗ്രഹം ബിജെപി പ്രകടിപ്പിച്ചത് അതുകൊണ്ടാണ്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ പതിന്മടങ്ങ് ശക്തിയിൽ കേരളത്തിൽ പ്രാവർത്തികമാക്കാൻ ഇ ശ്രീധരന്റെ നേതൃത്വത്തിൽ എൻഡിഎയ്ക്കു കഴിയുമെന്ന് സുരേന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രിയാവാൻ തയാറാണെന്ന്, നേരത്തെ ബിജെപിയിൽ ചേരും മുമ്പ് ഇ ശ്രീധരൻ മാധ്യമങ്ങളോടു പറഞ്ഞിരുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K SURENDRAN, E SREEDHARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA