SignIn
Kerala Kaumudi Online
Friday, 24 July 2026 1.04 AM IST

 ഓപ്പറേഷൻ പാർപ്പിടം റെയ്‌ഡ് -- തദ്ദേശസ്ഥാപനങ്ങൾ നിറയെ കൈക്കൂലിപ്പാപികൾ

READ ENGLISH VERSION
a

 അഴിമതി കെട്ടിട നിർമ്മാണാനുമതിയിൽ

 കൈപ്പറ്റിയത് ദശലക്ഷങ്ങൾ

തിരുവനന്തപുരം: തദ്ദേശസ്ഥാപന ഉദ്യോഗസ്ഥർ കെട്ടിട നിർമ്മാണാനുമതി നൽകുന്നത് ലക്ഷങ്ങൾ കോഴ വാങ്ങി. കൈക്കൂലി വാങ്ങിക്കൂട്ടിയ 30 ഉദ്യോഗസ്ഥരുടെ വിവരം വിജിലൻസിന്റെ 'ഓപ്പറേഷൻ പാർപ്പിടം" റെയ്ഡിൽ കണ്ടെത്തി. സ്വകാര്യ കൺസൾട്ടൻസികൾ, എൻജിനിയർമാർ, ആർക്കിടെക്ടുമാർ, കരാറുകാർ തുടങ്ങിയവരിൽ നിന്ന് 45 ലക്ഷമാണ് ഇവർ കൈപ്പറ്റിയത്.

കുന്നകുളം മുനിസിപ്പൽ സെക്രട്ടറിയുടെ അക്കൗണ്ടിൽ കരാറുകാരും ലൈസൻസികളും ഒരു വർഷത്തിനിടെ അയച്ചത് 21.5 ലക്ഷം രൂപയാണ്. ഫോർട്ട്കൊച്ചി സോണൽ ഓഫീസിലെ രണ്ട് അസി.എൻജിനിയർമാരും ഒരു ഓവർസിയറും ബിൽഡിംഗ് ഇൻസ്‌പെക്ടറും കരാറുകാരിൽ നിന്ന് 12.69 ലക്ഷം രൂപ കൈപ്പറ്റി.

6 കോർപറേഷൻ, 30 മുനിസിപ്പാലിറ്റി, 24 പഞ്ചായത്ത് എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. ഓപ്പറേഷൻ തുടരം.

നെയ്യാ​റ്റിൻകര മുനിസിപ്പാലി​റ്റിയിലെ ഓവർസീയർ 1.37 ലക്ഷവും വർക്കലയിലെ താത്കാലിക ഓവർസിയർ 2.03 ലക്ഷവും കോഴ വാങ്ങി. നെടുമങ്ങാട് മുനിസിപ്പാലി​റ്റി സർവേയറുടെ വാഹനത്തിൽ നിന്ന് 45000 രൂപ പിടിച്ചെടുത്തു.

കഴക്കൂട്ടം സോണൽ ഓഫീസിൽ ഒന്നാംക്ലാസ് ഓവർസിയർ വാങ്ങിയത് 5000 രൂപയാണ്. വിളപ്പിൽശാല പഞ്ചായത്ത് ഓവർസിയറുടെ അക്കൗണ്ടിലേക്ക് കരാറുകാരന്റെ 67000 രൂപ വന്നു. പൂവാർ പഞ്ചായത്തിൽ ബോട്ട് സർവീസുകൾക്ക് അനധികൃത കെട്ടിടങ്ങളും ബാറും കൈക്കൂലി വാങ്ങി അനുവദിച്ചു.

കാസർകോട് അജാനൂർ പഞ്ചായത്തിൽ ലൈസൻസില്ലാതെ റിസോർട്ടിന് യു.എ.സി നമ്പർ നൽകി. പരവൂർ മുനിസിപ്പാലി​റ്റിയിൽ ചട്ടവിരുദ്ധമായി ടർഫ് ക്രമപ്പെടുത്തി നൽകി. പള്ളിവാസൽ പഞ്ചായത്തിൽ അനധികൃതമായി നിർമ്മിച്ച 262 കെട്ടിടങ്ങൾക്ക് യു.എ.സി നമ്പർ. ഈ ഇടപാടുകൾക്ക് എത്ര രൂപ കൈപ്പറ്റിയെന്ന് അന്വേഷിക്കുകയാണ്.

നാടൊട്ടുക്ക് അഴിമതി

വയനാട് അമ്പലവയൽ പഞ്ചായത്തിലെ സ്വീപ്പർ കരാറുകാരനിൽ നിന്ന് വാങ്ങിയത് 2.8 ലക്ഷം രൂപ

കൊല്ലം കോർപ്പറേഷനിലെ ഓഫീസ് അ​റ്റൻഡന്റ് 5000രൂപ വാങ്ങി

 കായംകുളം മുനിസിപ്പാലി​റ്റിയിൽ ക്ലാർക്ക് 31,000 രൂപയും ഓവർസിയർ 3000 രൂപയും വാങ്ങി

ഇടുക്കി ഏലപ്പാറ പഞ്ചായത്തിൽ ക്ലാർക്കിന് കരാറുകാരൻ 5000 രൂപ നൽകി.

പള്ളുരുത്തി സോണൽ ഓഫീസിൽ ജൂനിയർ സൂപ്രണ്ട് 21,000, ഓവർസിയർ 16500 രൂപ വാങ്ങി

ഫോർട്ട്കൊച്ചി സോണൽ ഓഫീസിൽ അസി.എൻജിനിയർ 4.92 ലക്ഷം വാങ്ങി

ഇവിടത്തെ അസി. എൻജിനിയർ 5,03000, ഓവർസിയർ 2.17ലക്ഷം, ഇൻസ്‌പെക്ടർ 5,000രൂപ വീതം വാങ്ങി

 മലപ്പുറം മുനിസിപ്പൽ ഓഫീസിൽ 2 ഓവർസിയർമാർ 24000, ക്ലാർക്ക് 13,500രൂപ വീതം വാങ്ങി

കോഴിക്കോട് കോർപ്പറേഷനിൽ അസി.എൻജിനിയർ ലൈസൻസിയിൽ നിന്ന് 20,000 രൂപ കൈപ്പറ്റി

 സുൽത്താൻ ബത്തേരി മുനിസിപ്പാലി​റ്റിയിൽ അസി.എൻജിനിയർക്ക് കരാറുകാരന്റെ 1.16ലക്ഷം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA