
തിരുവനന്തപുരം: തുറമുഖ ഡയറക്ടറായിരുന്നപ്പോൾ ഡ്രഡ്ജർ വാങ്ങിയതിൽ 15 കോടി നഷ്ടമുണ്ടാക്കിയെന്ന കേസിൽ മുൻ ഡി.ജി.പി ഡോ.ജേക്കബ് തോമസിനെതിരെ നടപടി കടുപ്പിക്കാൻ തെളിവുശേഖരണവുമായി വിജിലൻസ്. അന്വേഷണത്തിന്റെ ഭാഗമായി ലഭിച്ച ഡച്ച് ഭാഷയിലുള്ള രേഖകൾ ഇംഗ്ളീഷിലേക്കാക്കാൻ സുപ്രീംകോടതി ഉത്തരവ് പ്രകാരം വിജിലൻസ് വകുപ്പ് 1.23 ലക്ഷവും അനുവദിച്ചു. പണം നൽകാൻ വിജിലൻസ് ഡയറക്ടർക്ക് സർക്കാർ ഭരണാനുമതി നൽകി.
വഡോദരയിലെ യൂറോപ്യൻ ഹൗസ് എന്ന സ്ഥാപനം ഡച്ച് ഭാഷയിലെ രേഖകൾ ഇംഗ്ലീഷിലാക്കും. 2009-14ൽ ടെൻഡർ ക്ഷണിച്ച് മൂന്ന് മാസത്തിൽ കുറയാത്ത കാലാവധിക്കുള്ളിൽ കരാർ ഉറപ്പിക്കണമെന്ന ചട്ടം മറികടന്ന് മുൻകൂർ അനുമതിയില്ലാതെ, ഹോളണ്ട് ആസ്ഥാനമായ ഐ.എച്ച്.സിക്ക് കരാർ നൽകി. ടെൻഡർ അംഗീകരിച്ച് 21 ദിവസം കൊണ്ട് കരാർ ഉറപ്പിച്ചു. സാങ്കേതിക വിദഗ്ദ്ധരുടെ ഉപദേശം തേടണമെന്ന ചട്ടവും പാലിച്ചില്ല. കരാർ പ്രകാരം, ഇറക്കുമതി ചെയ്യുന്ന ഡ്രഡ്ജറുകൾക്ക് ചുങ്കം ചുമത്തേണ്ട സ്ഥാനത്ത് ഇടപെട്ട് നികുതി ഇളവ് നൽകി. കുറഞ്ഞപക്ഷം അഞ്ച് വർഷമെങ്കിലും അറ്റകുറ്റപ്പണി ലഭ്യമാക്കേണ്ടത് കരാറിലെ പിഴവ് കാരണം നഷ്ടമായി തുടങ്ങിയ കുറ്റങ്ങളാണ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |