
തൃശൂർ: സംസ്ഥാന സർക്കാരിൽ നിന്ന് മുൻപില്ലാത്ത വിധം പിന്തുണ തനിക്ക് ലഭിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മുഖ്യമന്ത്രി അടക്കമുള്ളവരെ ഏത് കാര്യത്തിനും സമീപിക്കാം. സംസ്ഥാനത്തേക്ക് കേന്ദ്ര പദ്ധതികളെത്തുന്നതിന് ഇത് അനുകൂലമാകുമെന്നും തൃശൂരിൽ വിവിധ പരിപാടികൾക്കെത്തിയ അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. റിപ്പോർട്ടർ ടിവിയിലെ പൊലീസ് റെയ്ഡ് സ്വാഭാവിക നടപടിയാണ്. നികുതി നൽകുന്ന പൗരനില്ലാത്ത എന്താണ് മാദ്ധ്യമപ്രവർത്തകർക്കുള്ളത്. ഫോൺ വാങ്ങിവച്ച് തന്നെയാണ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |