SignIn
Kerala Kaumudi Online
Sunday, 30 August 2026 1.32 AM IST

അർജ്ജുൻ ആയങ്കിയെ വിയ്യൂർ ജയിലിലേക്ക് മാറ്റി

a

കണ്ണൂർ: തലശ്ശേരി സബ്ബ് ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെ കാപ്പചുമത്തി കണ്ണൂ‌ർ സെൻട്രൽ ജയിലിലേക്കു മാറ്റിയ അർജ്ജുൻ ആയങ്കിയെ തൃശൂർ വിയ്യൂർ ജയിലിലേക്ക് മാറ്റി. കാപ്പ തടവുകാരെ സ്വന്തം ജില്ലയിലെ ജയിലുകളിൽ പാർപ്പിക്കാൻ പാടില്ലെന്ന ചട്ടപ്രകാരമാണ് ജയിൽമാറ്റം.

കഴിഞ്ഞ 21നാണ് ആയങ്കിക്കെതിരെ കാപ്പ ചുമത്തിയത്. ആഭ്യന്തര മന്ത്രിയെ സമൂഹ മാദ്ധ്യമങ്ങളിലൂ‌ടെ അധിക്ഷേപിച്ച കേസിലാണ് കണ്ണൂർ സൈബർ പൊലീസ് ഇയാൾക്കെതിരെ കേസടുത്തത്.

കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ ഒൻപത് ക്രിമിനിൽ കേസുകളിലാണ് ഇയാൾ പ്രതിയായത്. കേസ് ഹിസ്റ്ററി പരിശോധിച്ചതിന് ശേഷം കാപ്പ ചുമത്താൻ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ജില്ലാ കളക്ടർക്ക് ശിപാർശ നൽകുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA