SignIn
Kerala Kaumudi Online
Thursday, 17 September 2026 6.35 PM IST

സുധാകരനെതിരായ കേസ് ഗൂഢാലോചന: ചെന്നിത്തല

chennithala

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ ഒരു തെളിവുമില്ലാത്ത പഴയ കേസ് പൊടി തട്ടിയെടുക്കുന്നതിന് പിന്നിൽ ഗൂഢലക്ഷ്യമാണുള്ളതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പിണറായി വിജയന്റെ അസഹിഷ്‌ണുത വാനോളമെത്തിയിരിക്കുന്നു. മാറി മാറി വന്ന ഇടത് സർക്കാരുകൾ അന്വേഷിച്ചിട്ട് ഒരു തുമ്പും കണ്ടെത്താത്ത കേസിലെ താത്പര്യമെന്താണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കുമറിയാം. ഏകാധിപതിയെന്ന ഹുങ്കിലാണ് അദ്ദേഹം തന്റെ പരിപാടി നടക്കുന്ന പ്രദേശങ്ങളിലെ മുതിർന്ന നേതാക്കളെ കരുതൽ തടങ്കലിലാക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്തെ പോലും നാണിപ്പിക്കുന്ന അവസ്ഥയാണിത്. എത്ര കേസുകൾ എടുത്താലും കരുതൽ തടങ്കലും കള്ളക്കേസും കെട്ടിച്ചമച്ചാലും തങ്ങളെ തളർത്താനാവില്ലെന്നും ചെന്നിത്തല പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHENNITHALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA