SignIn
Kerala Kaumudi Online
Tuesday, 15 September 2026 2.18 PM IST

മുഖ്യമന്ത്രിയുടെ പ്രഖ്യാപനം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നിരാശ

READ ENGLISH VERSION

□പുതിയ ശമ്പള കമ്മിഷൻ പ്രഖ്യാപനമില്ല

തിരുവനന്തപുരം: ഓരോ സാമ്പത്തിക വർഷവും രണ്ട് ഗഡു ഡി.എ/ ഡി.ആർ കുടിശിക വീതം നൽകുമെന്ന് മുഖ്യമന്ത്രി ഇന്നലെ നിയമസഭയിൽ നടത്തിയ പ്രഖ്യാപനത്തിൽ

സർക്കാർ ജീവനക്കാർക്ക് നിരാശ.പെൻഷൻ പരിഷ്ക്കരണ കുടിശികയായ 600 കോടി രൂപ ഈ സാമ്പത്തിക വർഷം നൽകുമെന്നത് മാത്രമാണ് ആശ്വാസം.

ഏഴ് ഗഡുക്കളായി 22 ശതമാനം ഡി.എ.കുടിശികയാണ് കിട്ടാനുള്ളത്.ഓരോ സാമ്പത്തിക വർഷവും രണ്ട് വീതം ഏഴു ഗഡുക്കൾ തീരാൻ മൂന്ന് വർഷമെടുക്കും. സർക്കാരിന് രണ്ടുവർഷത്തെ കാലാവധിയാണ് ശേഷിക്കുന്നത്. ഒരു ഗഡുയാവി 2% ഡി.എ.കുടിശിക ഈ വർഷം നൽകി.ഇനി കിട്ടുക ഒരു ഗഡുവായ 3% മാത്രം. ഈ കുടിശിക എന്ന് കിട്ടുമെന്നതിൽ പ വ്യക്തതയുമില്ല.

ശമ്പള, പെൻഷൻ പരിഷ്‌കരണത്തിന് കമ്മീഷനെ വയ്ക്കുമെന്ന് പ്രതീക്ഷിച്ചവർക്കും കടുത്ത നിരാശ. 2024 ജൂലായ് 1 മുതൽ ലഭിക്കേണ്ട ശമ്പള പരിഷ്‌കരണത്തെ കുറിച്ച് ചട്ടം 300 അനുസരിച്ചുള്ള പ്രസംഗത്തിൽ മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയില്ല. 10 വർഷം കൂടുമ്പോൾ ശമ്പള പരിഷ്‌കരണം മതിയെന്നാണ് ചീഫ് സെക്രട്ടറിയുടേയും മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം എബ്രഹാമിന്റേയും നിലപാട്.ഇത് സർക്കാർ അംഗീരിക്കുമോയെന്ന ആശങ്ക ജീവനക്കാർക്കുണ്ട്.ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കേണ്ട 40000 കോടിയുടെ ആനുകൂല്യങ്ങളാണ് തടഞ്ഞ് വച്ചിരിക്കുന്നത്.

അപ്രായോഗികം:

കുഞ്ഞാലിക്കുട്ടി

ക്ഷേമാനുകൂല്യങ്ങളും കുടിശികകളും ജീവനക്കാരുടെയും പെൻഷൻകാരുടെ കുടിശികകളും കൊടുത്തുതീർക്കമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അപ്രായോഗികമാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.ഇതിനെല്ലാമുള്ള പണം എവിടെ നിന്ന് കണ്ടെത്തുന്നതിൽ വ്യക്തതയില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHIEF MINISTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA